ഇൻജാസ് സ്പോർട്സ്; ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കമായി
text_fieldsദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്ററിന്റെ കീഴിൽ മൂന്നുമാസത്തോളം നീളുന്ന ഖത്തർ സ്പോർട്സ് ഡേയുടെ ഭാഗമായുള്ള ‘ഇൻജാസ്’ സ്പോർട്സ് ഫെസ്റ്റ് ഫുട്ബാൾ മത്സരങ്ങൾക്ക് അബൂ ഹമൂറിലെ കാംബ്രിജ് സ്കൂളിൽ തുടക്കം കുറിച്ചു.
നോക്കൗട്ട് മത്സരങ്ങൾ സമാപിച്ചപ്പോൾ ജൂനിയർ കാറ്റഗറിയിൽ യെല്ലോ സ്ട്രൈക്കേഴ്സും വൈറ്റ് ആർമിയും ഫൈനലിൽ പ്രവേശിച്ചു.
സബ്ജൂനിയർ കാറ്റഗറിയിൽ വൈറ്റ് ആർമിയും ബ്ലൂ ലെജൻസും ഫൈനലിൽ പ്രവേശിച്ചു. ലൂസേഴ്സ് ഫൈനലിൽ ജൂനിയർ കാറ്റഗറിയിൽ റെഡ് വാരിയേഴ്സ് ബ്ലൂ ലെജൻസിനെയും സബ്ജൂനിയർ കാറ്റഗറിയിൽ യെല്ലോ സ്ട്രൈക്കേഴ്സ് റെഡ് വാരിയേഴ്സിനെയും നേരിടും.
ഡോ. നൗഷിക്, സിദ്ദീഖ് അലി, സി.പി ഷംസീർ, സലീം മാഹി, നിയാസ് കാവുങ്ങൽ, അബ്ദുൽ ഹക്കീം പിലാത്തറ, വി.കെ. ഷഹാൻ, മുഹമ്മദലി മൂടാടി എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു. ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ജനുവരി 10ാം തീയതി ഉച്ചക്ക് രണ്ട് മുതൽ മാൾ ഓഫ് ഖത്തറിനടുത്തുള്ള ഷെർബോൺ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.