പകർച്ചപ്പനി കുത്തിവെപ്പെടുക്കൂ, സുരക്ഷ നിങ്ങൾക്കും മറ്റുള്ളവർക്കും
text_fieldsദോഹ: പകർച്ചപ്പനിക്കെതിരെയുള്ള കുത്തിവെപ്പ് രാജ്യത്ത് ഇതുവരെ സ്വീകരിച്ചത് 1.30 ലക്ഷത്തിലധികം പേർ. കഴിഞ്ഞ ഒക് ടോബർ 20ന് ആരംഭിച്ച സീസണൽ ഇൻഫ്ലുവൻസ കാമ്പയിനിലാണ് ഇത്രപേർ വാക്സിൻ സ്വീകരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഈ കാലയളവിൽ വാക്സിൻ സ്വീകരിച്ചവരുടെ ഇരട്ടിയാണിത്. സൗജന്യവാക്സിൻ രാജ്യത്തെ എല്ലാ ൈപ്രമറി ഹെൽത്കെയർ കോർപറേഷൻ ക്ലിനിക്കുകൾ, ഹമദ് മെഡിക്കൽ കോർപറേഷെൻറ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, തെരഞ്ഞെടുത്ത സ്വകാര്യ, അർധസർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. അപ്പോയിൻമെൻറ് നിലവിലുള്ള രോഗികൾക്കാണ് ഹമദിൽ നിന്ന് വാക്സിൻ സ്വീകരിക്കാൻ കഴിയുക.കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾ ഇത്തവണ ഏറെ താൽപര്യത്തോടെ കുത്തിവെപ്പെടുക്കാൻ തയാറാവുന്നുണ്ടെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. ഈമാസം 3,500 മുതൽ 4,000 ആളുകൾ വരെ ഒരു ദിവസം വാക് സിൻ സ്വീകരിക്കാൻ എത്തിയിരുന്നു. കോവിഡിെൻറ പ്രത്യേക സാഹചര്യത്തിൽ പകർച്ചപ്പനി കുത്തിവെപ്പിനുള്ള ഇരട്ടി പ്രാധാന്യം ജനങ്ങൾ ഉൾക്കൊണ്ടുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാനാവുന്നതെന്ന് കോവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് തലവനും എച്ച്.എം.സിയിലെ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുലത്തീഫ് അൽ ഖാൽ പറഞ്ഞു.
www.fighttheflu.qa എന്ന കാമ്പയിൻ വെബ്സൈറ്റിൽ പകർച്ചപ്പനി കുത്തിവെപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ലഭ്യമാണ്. പൊതുജനാരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത് കോർപറേഷൻ, ഹമദ്മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്. 2021 മാർച്ച് വരെ നീളുന്ന കാമ്പയിൻ കാലയളവിൽ അഞ്ചുലക്ഷത്തിലധികം ആളുകൾക്ക് കുത്തിവെപ്പ് നൽകുകയാണ് ലക്ഷ്യം. അബ്ബോട്ട്, സനോഫി തുടങ്ങിയ ലോകോത്തര കമ്പനികളുടെ പ്രതിരോധ മരുന്നുകളാണ് നൽകുന്നത്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ ലോകത്ത് നിരവധി രാജ്യങ്ങളിൽ ഈ കമ്പനികളുടെ മരുന്നാണ് ഉപയോഗിക്കുന്നത്. വളരെ സുരക്ഷിതമായ വാക്സിനാണ് ഫ്ലു വാക്സിൻ. ഇൻജക്ഷൻ എടുക്കുന്ന സ്ഥലത്ത് വേദനയും തുടർന്ന് ചെറിയ പനിയുമാണ് പാർശ്വഫലമായി പറയുന്നത്. എന്നാൽ, വാക്സിനെടുത്ത ചുരുക്കം ആളുകളിലാണ് ഇത് പ്രകടമായിട്ടുള്ളത്.
കോവിഡ് സാഹചര്യത്തിൽ പ്രാധാന്യം ഏറെ
ലോകത്ത് കോവിഡ് ഭീഷണി തുടരുന്നതിനാൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പിന് ഇത്തവണ പ്രാധാന്യം ഏറെയാണെന്ന് ലോകാരോഗ്യസംഘടനയും പറയുന്നുണ്ട്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഈ ശൈത്യകാലത്തെ വൈറസ് വ്യാപനം കഴിഞ്ഞ ശൈത്യകാലത്തെ വൈറസ് വ്യാപനത്തിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും. ഇതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. പകർച്ചപ്പനി ചില ആളുകളിൽ അപകടകരമാവാം. വയസ്സ്, ആരോഗ്യനില തുടങ്ങിയവ അടിസ്ഥാനത്തിൽ പകർച്ചപ്പനി മാരകമായി മാറാനും സാധ്യതയുണ്ട്.
പകര്‍ച്ചവ്യാധികള്‍ കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യ രോഗികളും കാലാവസ്ഥാ പനിയെ പ്രതിരോധിക്കാന്‍ കുത്തിവെപ്പ് എടുക്കേണ്ടതാണ്. നിത്യരോഗങ്ങളായ പ്രമേഹം, ആസ്ത്മ, ഹൃദയശ്വാസകോശ രോഗങ്ങള്‍, വൃക്ക, അര്‍ബുദ രോഗികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആറ് മാസത്തിനും അഞ്ച് വയസ്സിനുമിടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം. കുട്ടികളെ കുത്തിവെപ്പെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ കുട്ടികളിൽ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നുവെന്നും അധികൃതർ പറയുന്നു. പ്രൈമറി സ്കൂളിലെയും കിൻറർഗാർട്ടനിലെയും ജീവനക്കാർക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് നൽകാൻ പ്രത്യേക പദ്ധതി പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ (പി.എച്ച്.സി.സി) നടത്തുന്നുണ്ട്. എല്ലാ പ്രൈമറി സ്കൂളുകളിലും കിൻറർഗാർട്ടനുകളിലും സഞ്ചരിക്കുന്ന യൂനിറ്റ് എത്തി ജീവനക്കാർക്ക് കുത്തിവെെപ്പടുക്കുകയാണ് ചെയ്യുന്നത്. വിവിധ വിഭാഗത്തിലുള്ള ആളുകൾ കാമ്പയിൻ കാലയളവിൽ കുത്തിവെപ്പെടുത്തു എന്ന് ഉറപ്പിക്കുന്നതിെൻറ ഭാഗമായാണിത്. ഇതിനായി വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസമന്ത്രാലയവുമായി പി.എച്ച്.സി.സി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇൗ പ്രത്യേക യത്നത്തിലൂടെ സ്കൂൾ കുട്ടികൾക്ക് കുത്തിവെപ്പ് നൽകില്ല.
എല്ലാ വർഷവും ഉണ്ടാകുന്ന പകർച്ചപനിയുടെ സമയമാണിത്. ശരീരോഷ്മാവ് 40 സെൽഷ്യസ് ആവുക, ശരീരവേദന, ജോയൻറ്, അസ്ഥികൾ, മസിലുകൾ എന്നിവയിൽ വേദന, ചുമ, മുകളിലത്തെ ശ്വസനേന്ദ്രിയ ഭാഗത്ത് കടുത്ത ചൂട്, തലവേദന എന്നിവയാണ് പകർച്ചപ്പനിയുെട ലക്ഷണം. പകർച്ചപ്പനി ചില ആളുകളിൽ അപകടകരമാവാം. വയസ്സ്, ആരോഗ്യനില തുടങ്ങിയവ അടിസ്ഥാനത്തിൽ പകർച്ചപ്പനി മാരകമായി മാറാനും സാധ്യതയുണ്ട്. ഇത്തരക്കാർക്ക് ആശുപത്രിയിൽ ചികിത്സ അത്യാവശ്യമാണ്. ചില ആളുകൾ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടാനും ചിലപ്പോൾ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. വർഷത്തിൽ ലോകത്താകമാനം പകർച്ചപ്പനി മൂലം 6,50,000 മരണങ്ങൾ സംഭവിക്കാറുെണ്ടന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.