Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജ​ന​നാ​യ​ക​ന്...

ജ​ന​നാ​യ​ക​ന് യാ​ത്രാ​മൊ​ഴി​യേ​കി ഇ​ൻ​കാ​സ് ഖ​ത്ത​ർ

text_fields
bookmark_border
Inkas Qatar
cancel
camera_alt

ഇ​ൻ​കാ​സ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ മെ​ഴു​കു​തി​രി തെ​ളി​ച്ച് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കു​ന്നു

ദോ​ഹ: പ്രി​യ​​പ്പെ​ട്ട നേ​താ​വി​ന്റെ ഓ​ർ​മ​ക​ൾ​ക്കു​മു​ന്നി​ൽ പ്ര​ണാ​മ​മ​ർ​പ്പി​ച്ച് ഖ​ത്ത​റി​ലെ മ​ല​യാ​ളി സ​മൂ​ഹം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ഇ​ൻ​കാ​സ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ജ​ന​കീ​യ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഇ​ട​പെ​ട​ലു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ങ്കു​വെ​ച്ച് പ്ര​വാ​സ​ലോ​കം ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.

അ​ന്ത്യ​യാ​ത്ര​യു​ടെ അ​വ​സാ​ന ഭാ​ഗ​ങ്ങ​ൾ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ലെ വ​ലി​യ സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ​പ്പോ​ൾ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും മെ​ഴു​കി​തി​രി തെ​ളി​ച്ച് എ​ഴു​ന്നേ​റ്റു​നി​ന്ന് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച്, ജ​ന​കീ​യ നേ​താ​വി​ന് ക​ണ്ഠ​മി​ട​റു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ വി​ട​ന​ൽ​കി. ഖ​ത്ത​ർ മു​ൻ ഉ​പ പ്ര​ധാ​ന മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് അ​ൽ അ​തി​യ്യ​യു​ടെ അ​നു​ശോ​ച​നം സ​ന്ദേ​ശ വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. മി​ക​ച്ച രാ​ഷ്ട്രീ​യ​ക്കാ​ര​നും ഭ​ര​ണാ​ധി​കാ​രി​യും ആ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ ജ​ന​നാ​യ​ക​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. എ​ല്ലാ വ​ർ​ഷ​വും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ൽ ന​ൽ​കു​മെ​ന്ന് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ പ്ര​ഖ്യാ​പി​ച്ചു.

പ്ര​വാ​സി ഭാ​ര​തി സ​മ്മാ​ൻ അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​മോ​ഹ​ൻ തോ​മ​സ്, നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ജെ.​കെ. മേ​നോ​ൻ, ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഐ.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ് പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത്, സീ​നി​യ​ർ ക​മ്യൂ​ണി​റ്റി ലീ​ഡ​ർ കെ.​എ​സ്. പ്ര​സാ​ദ്, ഐ.​സി.​ബി.​എ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ, സ​മ​ന്വ​യം ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ര​വീ​ന്ദ്ര​പ്ര​സാ​ദ്, ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് സു​ലൈ​മാ​ൻ മ​ദ​നി, ഐ.​സി.​ബി.​എ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ശ​ശി​ധ​ർ ഹെ​ബ്ബാ​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ വി.​എ​സ്. നാ​രാ​യ​ണ​ൻ, സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ പെ​രു​മ്പ​ട​പ്പ്, കേ​ര​ള ബി​സി​ന​സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് കി​മി അ​ല​ക്സാ​ണ്ട​ർ, ഇ​ൻ​കാ​സ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് ഷാ​ന​വാ​സ്, കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്റ് വി.​എ. ഗോ​പി​നാ​ഥ്, ഐ.​എം.​സി.​സി സെ​ക്ര​ട്ട​റി ജാ​ബി​ർ, യു​വ​ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ന്റ് അ​ജി​ത് പി​ള്ള, ക​ൾ​ച​റ​ൽ ഫോ​റം സെ​ക്ര​ട്ട​റി എ.​ആ​ർ. അ​ബ്ദു​ൽ ഗ​ഫൂ​ർ, തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ വേ​ദി സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ, ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് സാ​ദി​ഖ് ചെ​ന്നാ​ട​ൻ, ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് കു​മ്പി​ടി, എ​സ്.​എം.​സി.​എ പ്ര​സി​ഡ​ന്റ് മ​നോ​ജ് മാ​ത്യു, ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ഷ​റ​ഫ് ചി​റ​ക്ക​ൽ, ഐ.​സി.​ബി.​എ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​രു​ൺ കു​മാ​ർ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ജോ​പ്പ​ച്ച​ൻ തെ​ക്കേ​കൂ​റ്റ് സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

സി​ദ്ദീ​ഖ് പു​റാ​യി​ൽ, പ്ര​ദീ​പ് പി​ള്ള, എ​ബ്ര​ഹാം ജോ​സ​ഫ്, കെ.​വി. ബോ​ബ​ൻ, വി.​എ​സ്. അ​ബ്ദു​ൽ റ​ഹ്മാ​ൻ, സി.​എ. അ​ബ്ദു​ൽ മ​ജീ​ദ്, സ​ർ​ജി​ത്ത് കെ.​വി, ഷി​ബു സു​കു​മാ​ര​ൻ, ഷി​ജു കു​ര്യാ​ക്കോ​സ്, അ​ഷ്റ​ഫ് ന​ന്ന​മു​ക്ക്, ഷാ​ഹു​ൽ ഹ​മീ​ദ്, ജി​ഷ ജോ​ർ​ജ് തു​ട​ങ്ങി ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ജി​ല്ല ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyInkas Qatar
News Summary - Inkas Qatar bids farewell to oommen chandy
Next Story