ഭക്ഷണമായി പ്രാണികൾ ഹലാലല്ല; നിരോധനം ആവർത്തിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: ഭക്ഷ്യ ഉൽപാദനത്തിൽ പ്രാണികളുടെ ഉപയോഗം അംഗീകരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനങ്ങൾക്കിടയിൽ പ്രാണികളടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിരോധനം സ്ഥിരീകരിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷണത്തിൽ പ്രാണികളുടെ ഉപയോഗം ഖത്തറിലെ ഹലാൽ മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രാണികളുടെ ഉപഭോഗവും അവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രോട്ടീനും സപ്ലിമെൻറുകളും നിരോധിച്ച് കൊണ്ടുള്ള അധികാരികളുടെ മതപരമായ അഭിപ്രായത്തിനും ജി.സി.സിയുടെ പ്രസക്തമായ ചട്ടങ്ങൾക്കും അനുസൃതമായാണ് നിരോധനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷ്യ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ ഉറവിടം കൃത്യമായി നിർണയിക്കുന്നതിന് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലബോറട്ടറികൾ വഴിയും അന്താരാഷ്ട്ര അംഗീകൃത ലബോറട്ടറികൾ വഴിയും പരിശോധിച്ച് ഭക്ഷ്യ ഉൽപന്നങ്ങൾ ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.