കടലോര വിനോദകേന്ദ്രങ്ങളിൽ പരിശോധന കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: കടലോര വിനോദകേന്ദ്രങ്ങളിൽ ആഭ്യന്തര മന്ത്രാലയം പരിശോധന കാമ്പയിൻ നടത്തി.
ചില ഭാഗങ്ങളിൽ ചെറുബോട്ടുകളുടെ ആധിക്യം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ജല മോട്ടോർബൈക്കുകൾ തെറ്റായ രീതിയിലും അലക്ഷ്യമായും ഓടിക്കുന്നത് കടലിൽ പോകുന്നവർക്ക് അപകടഭീഷണി ഉയർത്തുന്നുവെന്ന പരാതിയുണ്ട്. നിരവധി അപകടങ്ങളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജെറ്റ്സ്കൈ സർവിസ് നടത്തുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.