വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന: 103 നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsദോഹ: രാജ്യത്തെ വ്യാപാര-വ്യവസായ സ്ഥാനപങ്ങളിൽ വാണിജ്യ മന്ത്രാലയ വിഭാഗം നടത്തിയ പരിശോധനകളിൽ 103 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ മാസത്തിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിലോണ് നൂറിലേറെ നിയമലംഘനങ്ങൾ അധികൃതർ പിടികൂടിയത്.
5000 മുതല്‍ 30,000റിയാൽ വരെ വിവിധ സ്ഥാപനങ്ങൾക്ക് പിഴചുമത്തുകയും ചെയ്തു. ഇംഗ്ലീഷിനൊപ്പം അറബിയില്‍ കൂടി ഇന്‍വോയ്സ് നല്‍കിയില്ല, ഉല്‍പ്പന്നത്തെ കുറിച്ചുള്ള വിവരണം അറബി ഭാഷയിൽ നല്‍കിയില്ല, പഴങ്ങളുടെയും പച്ചക്കറികളുടെയും വിലനിലവാര ബുള്ളറ്റിന് ലഭ്യമാക്കിയില്ല, തിരിച്ചുനല്‍കിയ ഉല്‍പ്പന്നത്തിന് യഥാസമയം റീഫണ്ട് നല്‍കിയില്ല, ഓഫറുകളും വിലക്കിഴിവുകളും നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ല, കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
കൃത്രിമ വിലക്കയറ്റം തടയുക, നിയമലംഘനങ്ങൾ കണ്ടെത്തല്‍, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്കൊപ്പം വിപണികളും വാണിജ്യ പ്രവർത്തനങ്ങളും സ്ഥിരമായി നിരീക്ഷിക്കുന്നതിനുള്ള പദ്ധതി പ്രവര്‍ത്തനങ്ങളുടെയും കൂടി ഭാഗമായാണ് പരിശോധനാ കാംപയിനുകള്‍ നടന്നു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.