കടകളിൽ പരിശോധന സജീവം; തട്ടിപ്പുകൾ കൈയോടെ പിടികൂടി
text_fieldsദോഹ: വിവിധ മേഖലകളിലെ നിയമ ലംഘനങ്ങൾ തടയുന്നതിെൻറ ഭാഗമായി വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന കർക്കശമാക്കി വാണിജ്യ -വ്യവസായ മന്ത്രാലയം. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പ്രധാന വാണിജ്യ സ്ഥാപനത്തിൽ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളിൽ കൃത്രിമം കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന പച്ചക്കറി, പഴം, ഇറച്ചി ഉൽപന്നങ്ങളിൽ രാജ്യത്തിെൻറ പേര് മാറ്റി നൽകിയതായാണ് കണ്ടെത്തിയത്. മന്ത്രാലയ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വ്യാപാര മേളകളിൽ മിന്നൽ പരിശോധനയും നടന്നു. വിലനിർണയം ഉറപ്പാക്കുന്നതിെൻറയും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിൻെറ ഭാഗമായാണ് പരിശോധന.
ഒരു കേന്ദ്രത്തിൽ നിന്നും അനധികൃതമായി വില്പനക്കുവെച്ച തേന്‍, ഓയില്‍ എന്നിവ പിടിച്ചെടുത്തു. കൃത്യമായ വിവരങ്ങള്‍ നല്‍കാതെ വില്‍പ്പനക്ക് വെച്ച വസ്തുക്കളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ ഇവയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നും തെളിഞ്ഞു. തെറ്റായ വിവരങ്ങള്‍ നല്കി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക തുടങ്ങിയ നിരവധി ക്രമക്കേടുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 നമ്പറിൽ കാള്‍ സെൻറര്‍ വഴിയോ വഴിയോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയോ മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.