ആരോഗ്യസേവനം ലഭിക്കാൻ പ്രവാസികൾക്ക് ഇൻഷുറൻസ് നിർബന്ധം
text_fieldsദോഹ: ഖത്തറിലെ അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് പ്രവാസികൾക്കും സന്ദർശകർക്കും ഇനി ആരോഗ്യ ഇൻഷുറൻസ് നിർബന്ധം.ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി. രാജ്യത്തെ മുഴുവൻ ആളുകൾക്കും ഉയർന്ന നിലവാരത്തിലുള്ളതും കാര്യക്ഷമവും സമഗ്രവും സുസ്ഥിരവുമായ ആരോഗ്യ സേവനം ലഭ്യമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനം കൂടുതൽ സംഘടിതമാക്കുന്ന കരട് നിയമം ശൂറാ കൗൺസിലിെൻറ പരിഗണനക്കായി കൈമാറി.രാജ്യത്തെ സർക്കാർ, സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ മികവുറ്റ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നതിനുള്ള നയവും പദ്ധതികളും നടപടികളും തയാറാക്കുക, ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് രോഗികൾക്കുള്ള ചുമതലകളും അവകാശങ്ങളും നിർണയിക്കുക, സ്വദേശികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പൂർണമായും സൗജന്യ ചികിത്സ നൽകുക, മുഴുവൻ താമസക്കാർക്കും സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനായി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കരട് നിയമം വ്യവസ്ഥ ചെയ്യുന്നത്.
കോവിഡ്-19 സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും സാഹചര്യങ്ങളും മന്ത്രിസഭക്ക് മുമ്പാകെ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി വിശദീകരിച്ചു.
താൽക്കാലിക ൈഡ്രവിങ് ലൈസൻസ് പുതുക്കാൻ ഫീസ് വേണ്ട
ദോഹ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ൈഡ്രവിങ് സ്കൂളുകൾ അടച്ചതിനാൽ ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് (താൽക്കാലിക ൈഡ്രവിങ് ലൈസൻസ്) കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കാൻ ഇനി ഫീസ് വേണ്ട. ഡ്രൈവിങ് സ്കൂളുകൾ അടച്ചിട്ടതുമൂലം പഠനം നടക്കാതായതോടെ പലരുടെയും താൽക്കാലിക ൈഡ്രവിങ് ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു. ഇത്തരക്കാർക്ക് മന്ത്രിസഭയുെട തീരുമാനം ഏറെ പ്രയോജനപ്പെടും. 2020 മാർച്ച് മൂന്നുമുതൽ 2020 ആഗസ്റ്റ് ഒന്നുവരെ താൽക്കാലിക ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞവർക്കാണ് ആനുകൂല്യം ലഭ്യമാകുക. കോവിഡ് രൂക്ഷമായ ആദ്യഘട്ടത്തിൽതന്നെ രാജ്യത്തെ ൈഡ്രവിങ് സ്കൂളുകളുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇതോടെ പലർക്കും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ, അവരുടെ ലേണേഴ്സ് ലൈസൻസ് കാലാവധി കഴിയുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള നിരവധി പേർക്ക് മന്ത്രിസഭയുടെ തീരുമാനം ഏറെ ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.