ആരോഗ്യമേഖലക്ക് ഇൻഷുറൻസ് ഉണർവാകും
text_fieldsദോഹ: ഖത്തറിൽ നിർബന്ധമാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി രാജ്യത്തിന്‍റെ ആരോഗ്യ മേഖലയിലേക്ക് 170 കോടി റിയാൽ മുതൽ 220 കോടി റിയാൽ വരെ സംഭാവന നൽകുമെന്ന് ഇൻഷുറൻസ് അധികൃതർ.
ആരോഗ്യ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും രാജ്യത്തിന്‍റെ സാമ്പത്തികമേഖലക്ക് പിന്തുണ നൽകാനും പുതിയ ഇൻഷുറൻസ് പദ്ധതി പ്രയോജനപ്പെടുമെന്നും സീബ് ഇൻഷുറൻസിലെ മെഡിക്കൽ ആൻഡ് ലൈഫ് ഇൻഷുറൻസ് ചീഫ് അണ്ടർറൈറ്റിംഗ് ഓഫീസർ നാദിയ ബസ്ബോസ് പറഞ്ഞു. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ലോകകപ്പിനോടനുബന്ധിച്ച് 12 ലക്ഷം സന്ദർശകർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇൻഷുറൻസിലും മറ്റു സേവനമേഖലകളിലും അധിക ചെലവ് കൊണ്ടുവരുമെന്നും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്നും ബസ്ബോസ് വ്യക്തമാക്കി.
ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച 2021ലെ 22ാം നമ്പർ നിയമം ഏറെ സുപ്രധാനമാണ്. ബജറ്റ്, ചെലവ്, റെസിഡൻസി സ്റ്റാറ്റസ് എന്നിവയെയെല്ലാം ഇൻഷുറൻസ് ബാധിക്കുമെന്നും സീബ് ഇൻഷുറൻസ് സി.ഒ.ഒ എലിയാസ് ഷദീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.