ഇന്റർ സ്‌കൂൾ ക്വിസ്: ഡി.പി.എസ് മോഡേൺ വിജയികൾ
text_fieldsദോഹ: ഓണാട്ടുകര പ്രവാസി അസോസിയേഷൻ ഖത്തർ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂളുകളിലെ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി ഇന്റർ സ്‌കൂൾ ക്വിസ് മത്സരം ‘ഇന്ത്യ@100’ സംഘടിപ്പിച്ചു.
മൻസൂർ മൊയ്തീൻ നയിച്ച ക്വിസ് മത്സരത്തിൽ ഒമ്പത് ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള 20 ടീമുകൾ പങ്കെടുത്തു. ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് ഇടം നേടിയത്.
ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്‌കൂളിലെ ആര്യൻ സുജിത്തും അങ്കുഷ് ഘോഷും ഒന്നാം സ്ഥാനം നേടി. ഭവൻസ് പബ്ലിക് സ്‌കൂളിലെ വൈഭവ് ത്രിപാഠി, അലൻ ബൈജു രണ്ടാം സ്ഥാനവും, ബിർള പബ്ലിക് സ്‌കൂളിലെ ഋഷബ് മൂർത്തി, നീൽ മാത്തൂർ എന്നിവർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ സന്ദീപ് കുമാർ, ചലച്ചിത്ര താരം ഹരിപ്രശാന്ത് വർമ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ എന്നിവർ നിർവഹിച്ചു.
ഒപാക് പ്രസിഡന്റ് ജയശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അർജുൻ എം.എ സ്വാഗതം പറഞ്ഞു.
അഡ്വൈസറി ചെയർമാൻ അബ്ദുൾ സത്താർ, സജീവ് സത്യശീലൻ, എബ്രഹാം ജോസഫ്, മറ്റു അനുബന്ധ സംഘടനകളുടെ ഭാരവാഹികൾ, അൽ റവാബി ഗ്രൂപ്പ് ജനറൽ മാനേജർ കണ്ണൂ ബക്കർ തുടങ്ങിയവരും പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ പ്രശാന്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.