ഇന്റർകോണ്ടിനെന്റൽ ട്രോഫി ടൂർ 12ന്
text_fieldsദോഹ: ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന് ആരാധക ആവേശം പകരാൻ ജേതാക്കൾക്കുള്ള ട്രോഫിയെത്തുന്നു.
ഡിസംബർ 12ന് ലുസൈലിലെ പ്ലേസ് വെൻഡോം മാളിൽ വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ ട്രോഫി പ്രദർശിപ്പിക്കും. ഗ്രൗണ്ട് ഫ്ലോറിൽ ഗേറ്റ് നമ്പർ ഒന്നിന് അരികിലായാണ് ട്രോഫി ആരാധകർക്കായി പ്രദർശിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് ഇവിടെയെത്തി ട്രോഫി കാണാനും ചിത്രം പകർത്താനും കഴിയും. ഡിസംബർ 11, 14, 18 തീയതികളിലായി നടക്കുന്ന ടൂർണമെന്റിന്റെ ടിക്കറ്റുകൾ www.FIC24.qa എന്ന ലിങ്ക് വഴി സ്വന്തമാക്കാനാവുമെന്ന് സംഘാടകർ അറിയിച്ചു. നേരത്തേ ടിക്കറ്റ് വാങ്ങിയവർക്ക് വിൽക്കാൻ ഫിഫയുടെ റീസെയിൽ പ്ലാറ്റ്ഫോമും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.