പരിസ്ഥിതി പ്രമേയത്തിൽ അന്താരാഷ്ട്ര കലോത്സവം
text_fields20 മുതൽ 25 വരെ എക്സ്പോ വേദിയിൽ
ദോഹ: ‘പരിസ്ഥിതിയും സുസ്ഥിരതയും’ എന്ന പ്രമേയത്തിൽ അഞ്ചാമത് ഖത്തർ അന്താരാഷ്ട്ര കലോത്സവം നവംബർ 20 മുതൽ 25 വരെ ദോഹ എക്സ്പോ വേദിയിൽ നടക്കും. അൽ ബിദ്ദ പാർക്കിൽ എക്സ്പോയുടെ സാംസ്കാരിക മേഖലയിലാണ് രാജ്യത്തെ ഏറ്റവും വലിയ കലാമേളകളിലൊന്നായ ക്യു.ഐ.എ.എഫ് നടക്കുന്നത്.ചിത്ര-ശിൽപ പ്രദർശനങ്ങൾ, യൂത്ത് ഇന്റർനാഷനൽ ആർട്ട് എക്സിബിഷൻ, ഖത്തർ കൾചറൽ ടൂർ, ആർട്ട് പാനൽ ടോക്ക് ഷോ, ആർട്ട് കോൺഫറൻസ്, മാസ്റ്റർ ക്ലാസുകൾ, ക്രിയേറ്റിവ് ആർട്ട് തുടങ്ങിയവയുൾപ്പെടെ 12 ഇനം വ്യത്യസ്ത പരിപാടികളാണ് സന്ദർശകർക്കായി മേളയിൽ ഒരുങ്ങുന്നത്. ശിൽപശാലകൾ, തത്സമയ ചിത്രരചന, സുസ്ഥിരവും കലാപരവുമായ ഫാഷൻ ഷോ, സാംസ്കാരിക സംഗീത സായാഹ്നം, അവാർഡ് നൈറ്റ് എന്നിവയും കലോത്സവത്തിന്റെ ഭാഗമായി നടക്കും.
ക്യു.ഐ.എ.എഫ് കേവലം കലോത്സവമല്ലെന്നും ഗാലറികൾക്കൊപ്പം 65ലധികം രാജ്യങ്ങളിൽ നിന്നുള്ള 300ലധികം കലാകാരന്മാരെത്തുമ്പോൾ ഇതൊരു സാംസ്കാരിക സംഗമമായി മാറുമെന്നും കലോത്സവ മേധാവിയും ദി മാപ്സ് ഇന്റർനാഷനൽ സഥാപകയുമായ രശ്മി അഗർവാൾ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതുല്യമായ സാങ്കേതികവിദ്യകൾ, കലക്ക് ഒപ്പമുള്ള സാങ്കേതികവിദ്യ, നിർമിതബുദ്ധി, കളർ തെറപ്പി, ഓഡിയോ-വിഡിയോ ഡോക്യുമെന്ററി, ഡിജിറ്റർ ആർട്ട് തുടങ്ങി എട്ടോളം വിഷയങ്ങളിൽ എട്ട് സെഷനുകൾ ഫെസ്റ്റിവലിന്റെ മാസ്റ്റർ ക്ലാസ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.സുസ്ഥിരതയും പാരിസ്ഥിതിക ഉത്തരവാദിത്തവും വിഷയമാകുന്ന കലാ പാനൽ ചർച്ചയിൽ വിശിഷ്ട വ്യക്തികളും പ്രഫഷനലുകളും പങ്കെടുക്കും.കഴിഞ്ഞ വർഷം കതാറ കൾചറൽ വില്ലേജിൽ നടന്ന അന്താരാഷ്ട്ര കലോത്സവത്തിൽ 65 രാജ്യങ്ങളിൽ നിന്നായി 300ലധികം കലാകാരന്മാരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.