രാജ്യാന്തര ഇന്‍റർഫെയ്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsദോഹ: നാലാമത് ദോഹ അന്താരാഷ്ട്ര മതാന്തര പുരസ്കാരങ്ങൾ ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി) പ്രഖ്യാപിച്ചു. ഉദ്ഘാടന സെഷനിലാണ് പുരസ്കാരത്തിനർഹരായവരെ പ്രഖ്യാപിച്ചത്. ഖത്തർ യൂനിവേഴ്സിറ്റി ശരീഅ-ഇസ്ലാമിക് സ്റ്റഡീസ് കോളജ് പ്രഫസർ ഡോ. മുഹമ്മദ് ഖലീഫ ഹസൻ (ഈജിപ്ത്), റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന തവാസുൽ സെൻറർ ഫോർ ഡയലോഗ് ആൻഡ് റിസർച് ഡയറക്ടർ ഡോ. സബ്രിന ലേ (ഇറ്റലി), തിബ്ലിസി മെേട്രാപൊളിറ്റൻ ബിഷപ്പും ജോർജിയ ഇലിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റി കമ്പാരറ്റിവ് തിയോളജി വിഭാഗം പ്രഫസറുമായ ഡോ. മാൽകസ് സോങുലാഷ്വ്ലി (ജോർജിയ) എന്നിവരും വുൾഫ് ഇൻസ്റ്റിറ്റ്യൂട്ട് (ബ്രിട്ടൻ), സ്പാനിഷ് കൾച്ചറൽ ഫൗണ്ടേഷൻ (സ്പെയിൻ), ജർമനിയിൽ നിന്നുള്ള സൈഡ് ബൈ സൈഡ് ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളുമാണ് പുരസ്കാരത്തിനർഹരായത്.
മിതഭാഷണത്തിന്‍റെ സംസ്കാരം വളർത്തുന്നതിൽ വഹിച്ച സംഭാവനക്കാണ് ഈ വർഷത്തെ അവാർഡുകൾ സമ്മാനിക്കുകയെന്ന് ഡോ. ഇബ്രാഹിം സാലിഹ് അൽ നുഐമി നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര സംവാദ സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി ജേതാക്കൾക്ക് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു.
നാലാമത് പുരസ്കാരത്തിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യക്തികളും 10 ഫൗണ്ടേഷനുകളുമാണ് നോമിനേഷൻ സമർപ്പിച്ചതെന്നും മതാന്തര സംവാദ രംഗത്ത് അന്താരാഷ്ട്ര തലത്തിലും അക്കാദമിക തലത്തിലും നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയവരായിരുന്നു അവരെന്നും ഡി.ഐ.സി.ഐ.ഡി ബോർഡ് അംഗം മുഹമ്മദ് അൽ ഗാമിദി ചടങ്ങിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.