തൊഴിലാളികളുടെ മാനസികാരോഗ്യം ഖത്തറിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാഗസിൻ
text_fieldsദോഹ: ഖത്തറിൽ തൊഴിലാളികൾക്കായുള്ള മാനസികാരോഗ്യ സേവനങ്ങളെ പ്രശംസിച്ച് അന്താരാഷ്ട്ര മാഗസിനായ ഏഷ്യൻ ജേണൽ ഓഫ് സൈക്യാട്രി.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് തൊഴിലാളികൾക്കാവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ നൽകിവരുന്നത്.
രാജ്യത്തെ തൊഴിലാളികൾക്ക് മാനസികവും ശാരീരികവുമായ സേവനങ്ങൾ ഉറപ്പുവരുത്തുകയെന്നത് പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളുടെയും മുഖ്യ അജണ്ടകളിലുൾപ്പെടുന്നതാണെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. 2018–2022 കാലയളവിലേക്കുള്ള ദേശീയ ആരോഗ്യ തന്ത്രപ്രധാന പരിപാടിയിലും 2017–2022 കാലയളവിലേക്കുള്ള പൊതുജനാരോഗ്യ തന്ത്രപ്രധാന പരിപാടിയിലും തൊഴിലാളികൾക്കുള്ള മാനസികാരോഗ്യ സേവനം പ്രധാന പരിഗണനാ വിഷയമാണെന്നും ശൈഖ് ഡോ. മുഹമ്മദ് ആൽഥാനി കൂട്ടിച്ചേർത്തു.
തൊഴിലാളികളും നമ്മുടെ സമൂഹത്തിലുൾപ്പെടുന്നവരാണെന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി ഉന്നത ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെയാണ് തൊഴിലാളികൾക്കുള്ള സേവനങ്ങൾ വർധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡസ്ട്രിയൽ ഏരിയയിൽ ക്രാഫ്റ്റ്, മാന്വൽ തൊഴിലാളികൾക്കുള്ള പ്രധാന മാനസികാരോഗ്യ സേവനങ്ങൾ എച്ച്.എം.സിയുടെ ഹസം മിബൈരിക് ജനറൽ ആശുപത്രിയാണ് ലഭ്യമാക്കുന്നത്.
മാനസികാരോഗ്യ മേഖലയിലെ പ്രാഥമിക ചികിത്സാസേവനങ്ങൾ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി തങ്ങളുടെ ഹെൽത്ത് സെൻററുകൾ വഴിയും നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.