ദോഹ മെട്രോക്ക് രാജ്യാന്തര പ്രശംസ
text_fieldsദോഹ: ഖത്തറിെൻറ മെട്രോ റെയിൽ സർവിസിന് അഭിനന്ദനവുമായി സി.എൻ.എൻ. നിർമിക്കപ്പെട്ടതിൽ ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യകളുൾപ്പെടുന്ന െട്രയിൻ സംവിധാനമാണ് ദോഹ മെേട്രായെന്ന് രാജ്യാന്തര മാധ്യമ സ്ഥാപനമായ സി.എൻ.എന്നിെൻറ റിപ്പോർട്ട്.
മരുഭൂമിയിലെ സ്ഫുരിക്കുന്ന മെേട്രാ സംവിധാനമാണിതെന്നാണ് വിശേഷണം.
വേഗവും ൈഡ്രവർ രഹിതവും പ്രീമിയം യാത്രക്കാർക്കായി ഗോൾഡ് ക്ലാസുമാണ് ദോഹ മെേട്രായുടെ സവിശേഷതയെന്നും നിലവിലെ ഏറ്റവും മികച്ച മെേട്രാ സംവിധാനമാണ് ദോഹയിലേതെന്നും അവർ വ്യക്തമാക്കി.
ഖത്തറിലെ തിളങ്ങുന്ന ഗതാഗത സംവിധാനമായ ദോഹ മെേട്രാ, അടുത്തവർഷം നടക്കാനിരിക്കുന്ന ലോകകപ്പിനെത്തുന്ന ആരാധകരെ സ്റ്റേഡിയങ്ങളിലേക്കും ഫാൻസോണുകളിലേക്കും എത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും ഖത്തറിലെ പൊതുഗതാഗത മേഖലയിലെ വിപ്ലവാത്മകമായ മാറ്റമാണിതെന്നും സി.എൻ.എൻ പറയുന്നു.
വൃത്തിയും വിശലാവുമായ മെേട്രാ െട്രയിനുകൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. പൂർണമായും സി.സി.ടി.വി നിരീക്ഷണവും പൊതു വൈഫൈയും ഗോൾഡ് ക്ലാസ് യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യാനുള്ള യു.എസ്.ബി പോർട്ടുകളും െട്രയിനിൽ സജ്ജമാക്കിയിട്ടുണ്ട്. പ്രാദേശിക വാസ്തുവിദ്യയിലൂടെ പാരമ്പര്യ-ആധുനിക മാതൃകകൾ സമന്വയിപ്പിച്ചാണ് മെേട്രാ സ്റ്റേഷനുകളുടെ നിർമാണമെന്നും ചൂണ്ടിക്കാട്ടി.
മെേട്രാ ശൃംഖലകളിലെ പ്രധാന ഇൻറർചേഞ്ചുകളിലൊന്നായ മുശൈരിബ് സ്റ്റേഷനെയും അതിെൻറ സവിശേഷതകളും എടുത്ത് പറഞ്ഞിട്ടുണ്ട്. നാല് നിലകളിലായി 40 മീറ്റർ താഴ്ചയിലാണ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.
അടുത്തവർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാളിനായി ഏകദേശം ഒരു ദശലക്ഷത്തിലധികം ഫുട്ബാൾ േപ്രമികൾ ഖത്തറിലെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ടൂർണമെൻറിലെ ഗതാഗത സംവിധാനങ്ങളിൽ ഏറ്റവും പ്രഥമ സ്ഥാനവും ദോഹ മെേട്രാക്ക് തന്നെ.
എട്ടിൽ അഞ്ച് സ്റ്റേഡിയവുമായും ഹമദ് രാജ്യാന്തര വിമാനത്താവളവുമായും നേരിട്ട് ബന്ധിപ്പിച്ചാണ് മെേട്രാ ശൃംഖലയുടെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.