കോവിഡ് പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര ഐക്യദാർഢ്യം അനിവാര്യം
text_fieldsദോഹ: കോവിഡ്–19 ഉയർത്തുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിന് അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രങ്ങൾ ഐക്യപ്പെടണമെന്നും സംയുക്ത നടപടികൾ അനിവാര്യമാണെന്നും ഓർമിപ്പിച്ച് ഖത്തർ.
ജനീവയിലെ യു.എൻ ഓഫിസിൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിെൻറ 45ാം സെഷനിടയിൽ നടന്ന കോവിഡ്–19 ചർച്ചയിലാണ് ഖത്തർ അന്താരാഷ്ട്ര ഐക്യദാർഢ്യത്തിെൻറ പ്രാധാന്യം ഉയർത്തിപ്പിടിച്ചത്.
അതിർത്തികൾക്കപ്പുറത്തേക്ക് കടന്ന് ആഗോള ആരോഗ്യ പ്രതിസന്ധിയായി കോവിഡ്–19 മാറിയിരിക്കുകയാണ്.
പതിറ്റാണ്ടുകളായി രൂപപ്പെടുത്തുകയും നിർമിച്ചെടുക്കുകയും ചെയ്ത വികസനത്തിനും വളർച്ചക്കും ഭീഷണിയായാണ് മഹാമാരി വ്യാപിക്കുന്നതെന്നും യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. മഹാമാരിയുടെ വിപത്തുകളും പ്രതിസന്ധികളും നേരിടുന്നതിനും മറികടക്കുന്നതിനും അന്താരാഷ്ട്ര ഐക്യദാർഢ്യവും കൂട്ടായ പ്രവർത്തനങ്ങളും അനിവാര്യമായിരിക്കുകയാണ്.
വിവേചനം കൂടാതെ ഖത്തറിലെ എല്ലാവരുടെയും സംരക്ഷണവും മെഡിക്കൽ പരിചരണവും ഉറപ്പുവരുത്തുക, സാമ്പത്തിക ഉത്തേജന പാക്കേജുകളിലൂടെയും ഇളവുകളിലൂടെയും മഹാമാരിയുടെ സാമ്പത്തിക, ധനകാര്യ പ്രത്യാഘാതങ്ങൾ കുറക്കുക, കോവിഡ്–19നെ നേരിടുന്നതിൽ അർഹരായ രാജ്യങ്ങൾക്ക് മെഡിക്കൽ, സാമ്പത്തിക, മാനുഷിക സഹായമെത്തിക്കുകയെന്ന ഖത്തറിെൻറ അന്താരാഷ്ട്ര പ്രതിബദ്ധത എന്നീ മൂന്ന് അടിസ്ഥാനങ്ങളിലൂന്നിയാണ് ഖത്തർ മഹാമാരിയെ നേരിടുന്നതെന്നും അലി ഖൽഫാൻ അൽ മൻസൂരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.