Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ര്‍ജ​ന്റീ​ന ടീം...

അ​ര്‍ജ​ന്റീ​ന ടീം ​മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​ഗോ​ള കാ​യി​ക മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക സം​ഘ​ട​ന

text_fields
bookmark_border
അ​ര്‍ജ​ന്റീ​ന ടീം ​മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​ഗോ​ള കാ​യി​ക  മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക സം​ഘ​ട​ന
cancel

ദോ​ഹ: ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ അ​ധി​ക്ഷേ​പി​ച്ച അ​ര്‍ജ​ന്റീ​ന ടീം ​മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്പോ​ര്‍ട്സ് പ്ര​സ് അ​സോ​സി​യേ​ഷ​ന്‍ (എ.​ഐ.​പി.​എ​സ്). ആ​ഗോ​ള കാ​യി​ക മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ അ​ന്താ​രാ​ഷ്ട്ര കൂ​ട്ടാ​യ്മ​യാ​ണ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്പോ​ര്‍ട്സ് പ്ര​സ് അ​സോ​സി​യേ​ഷ​ന്‍.

ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം അ​ര്‍ജ​ന്റീ​ന ടീം ​മി​ക്സ​ഡ് സോ​ണി​ല്‍ പാ​ടി​യ പാ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ടീം ​മാ​പ്പ് പ​റ​യ​ണ​മെ​ന്നു​മാ​ണ് എ.​ഐ.​പി.​എ​സ് പ്ര​സി​ഡ​ന്റ് ജി​യാ​നി മെ​ര്‍ലോ​യു​ടെ ആ​വ​ശ്യം.

അ​വ​ര്‍ വി​ജ​യാ​ഘോ​ഷ​ത്തി​ലാ​യി​രു​ന്നു എ​ന്ന​റി​യാം. എ​ന്നാ​ല്‍, ആ​ഘോ​ഷ​ത്തി​നി​ട​യി​ലും മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മാ​യി​രു​ന്നു. കാ​യി​ക ത​ത്ത്വ​ങ്ങ​ളും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ങ്ങ​ളും മാ​നി​ച്ച് അ​വ​ര്‍ മാ​പ്പ് പ​റ​യും എ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് മെ​ര്‍ലോ വ്യ​ക്ത​മാ​ക്കി. കോ​പ അ​മേ​രി​ക്ക ടൂ​ര്‍ണ​മെ​ന്റി​ല്‍ കൊ​ളം​ബി​യ​യെ തോ​ല്‍പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ര്‍ജ​ന്റീ​ന ടീം ​വി​ജ​യാ​ഘോ​ഷ​ങ്ങ​ളി​ല്‍ ഈ ​പാ​ട്ട് പാ​ടാ​ന്‍ തു​ട​ങ്ങു​ന്ന​ത്.

ടീ​മി​നെ​തി​രെ മാ​ധ്യ​മ വി​മ​ര്‍ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍ന്നി​രു​ന്നു. അ​ര്‍ജ​ന്റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ല്‍ ഗോ​ള്‍കീ​പ്പ​ര്‍ എ​മി​ലി​യാ​നോ മാ​ര്‍ട്ടി​നെ​സ് ഫ്ര​ഞ്ചു​താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ഛായ​യു​ള്ള പാ​വ പി​ടി​ച്ച​തും എം​ബാ​പ്പെ​ക്കാ​യി മൗ​ന​മാ​ച​രി​ച്ച​തു​മൊ​ക്കെ വാ​ര്‍ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaInternational Sports Press Association
News Summary - International Sports Press Association said Argentinian team should be pardoned world sports Media
Next Story