പ്രവാസി തൊഴിലാളികൾ ഇൻറർനെറ്റിെൻറ അനന്തസാധ്യതകളിലേക്ക്
text_fieldsദോഹ: പ്രവാസി തൊഴിലാളികളെയും കുറഞ്ഞ വരുമാനക്കാരെയും ഇൻറർനെറ്റിെൻറ അനന്തസാധ ്യതകളിലേക്ക് കൈപ്പിടിച്ചുയർത്തി ഖത്തർ. ഇതിനായുള്ള ബെറ്റർ കണക്ഷൻ രണ്ടാംഘട്ട പ ദ്ധതി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥ ാനി ഉദ്ഘാടനം ചെയ്തു.
ബെറ്റർ കണക്ഷെൻറ സുസ്ഥിരവും കൂടുതൽ മെച്ചപ്പെട്ടതുമായ പദ ്ധതിക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തെ കുറഞ്ഞ വരുമാനക്കാരാ യ തൊഴിലാളികൾക്ക് ഇൻറർനെറ്റ് സൗകര്യം സൗജന്യമായി നൽകും.
ഡിജിറ്റൽ രംഗത്ത് അവരു ടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ജീവിതശൈലി മെച്ചപ്പെടുത്തുകയുമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്. മൂന്നുവർഷ കാലയളവിലേക്കാണ് പദ്ധതിയുടെ അടുത്തഘട്ടം നടപ്പാക്കുന്നത്. തൊഴിലാളികൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള അഞ്ചു ഭാഷകളിലായി ഹുകൂമി വെബ്സൈറ്റിൽ ആയിരത്തോളം പുതിയ ഉള്ളടക്കങ്ങൾ രൂപപ്പെടുത്തുകയാണ് പുതിയ ഘട്ടത്തിൽ.
വിദേശ തൊഴിലാളികൾക്കായി കുറഞ്ഞനിരക്കിൽ സ്മാർട്ട് ഫോണുകളും ലഭ്യമാക്കും. അടുത്ത മൂന്നുവർഷത്തിനുള്ളിൽ 50,000ത്തിലധികം തൊഴിലാളികൾക്ക് വിവരസാങ്കേതിക മേഖലയിൽ പ്രത്യേക പരിശീലനം നൽകും. കിറ്റ്കോം 2019െൻറ ഭാഗമായി നടന്ന പ്രത്യേക ചടങ്ങിലാണ് പ്രധാനമന്ത്രി തൊഴിലാളികൾക്കായി പദ്ധതി സമർപ്പിച്ചത്.
ഗതാഗത വാർത്താ വിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി, തൊഴിൽ സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റൂ എന്നിവരും പങ്കെടുത്തു. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലായി 1676 ടെക്നോളജിക്കൽ ഹാളുകൾ പൂർത്തിയാക്കിയതായും 16,000 കമ്പ്യൂട്ടറുകളാണ് ഇത് വഴി നൽകുന്നതെന്നും ചടങ്ങിൽ അധികൃതർ വ്യക്തമാക്കി.
2013ലാണ് ബെറ്റർ കണക്ഷൻസ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. എന്നാൽ, 2015ലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. തൊഴിൽ സാമൂഹികകാര്യമന്ത്രാലയത്തിെൻറ സഹകരണത്തോടെ ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യമായി ഇൻറർനെറ്റ്, കമ്പ്യൂട്ടർ, ചില ഒാൺലൈൻ സേവനങ്ങൾ, താമസസ്ഥലങ്ങളിൽ തന്നെ പ്രത്യേക പരിശീലനം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഹാളിലും 10 മൈേക്രാസോഫ്റ്റിെൻറ അംഗീകാരമുള്ള വോഡാഫോൺ വൈ-ഫൈ കമ്പ്യൂട്ടറുകളാണ് സജ്ജീകരിക്കുന്നത്. പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെയായി 1.5 മില്യൻ തൊഴിലാളികൾ ഇതിെൻറ ഭാഗമായിട്ടുണ്ട്.
വോഡാഫോൺ, മൈേക്രാസോഫ്റ്റ്, റീച്ച് ഔട്ട് ടു ഏഷ്യ, സോഷ്യോ ഇക്കണോമിക് സർവേ ഇൻസ്റ്റിറ്റ്യൂട്ട്, ലൈഫ് ഫോർ എൻവയൺമെൻറ് ആൻഡ് എൻജിനീയറിങ് ഇനിഷിയേറ്റിവ് തുടങ്ങിയവർ പദ്ധതിക്ക് തുടക്കം മുതൽ തന്നെ പൂർണ പിന്തുണയുമായി രംഗത്തുണ്ട്.ബെറ്റർ കണക്ഷൻ പദ്ധതി വികസിപ്പിക്കുന്നതിെൻറ ഭാഗമായി പുതിയ പങ്കാളികളായ ഖത്തർ ഫൗണ്ടേഷൻ, വസീഫ് അസറ്റ് മാനേജ്മെൻറ് എന്നിവരുമായി മന്ത്രാലയം രണ്ടു ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.