ഖറദാവിക്ക് ഇൻറർപോൾ ക്ലീൻ ചിറ്റ്
text_fieldsദോഹ: അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതസഭ മുൻ പ്ര സിഡൻറും പണ്ഡിതനുമായ ഡോ. യൂസുഫുൽ ഖറദാവിക ്കെതിരായ അറസ്റ്റ് വാറൻറ് ഇൻറർപോൾ പിൻവല ിച്ചു. ഈജിപ്തും ഇറാഖും നൽകിയ പരാതിയിലായിരുന്ന ഇൻറർപോളിെൻറ അറസ്റ്റ് വാറൻറ്. കഴിഞ്ഞ മാസം 30നാണ് വാറൻറ് പിൻവലിച്ച് ഉത്തരവിറക്കിയത്.
അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഇരുരാജ്യങ്ങളും ഉന്നയിച്ചതെന്ന് ഇൻറർപോൾ റിപ്പോർട്ടിൽ വ്യക്തമാക്കി. 2010ലും 2011ലും ഈ ജിപ്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകിയെന്നതാണ് ഒരു പരാതി. രാഷ്ട്രീയ പ കപോക്കലിന് ഇൻറർപോളിനെ ഉപയോഗപ്പെടുത്താൻ കഴിയില്ലെന്നും അന്താരാഷ്ട്ര ഏജൻസി വ്യക്തമാക്കി.
ആരോപണം തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമാക്കാൻ പരാ തിക്കാർക്ക് സാധിച്ചിട്ടില്ല. ഏറെ കാലമായി ഖത്തറിൽ കഴിയുന്ന ഖറദാവിക്ക് ഖത്തർ പൗരത്വം നൽകിയിട്ടുണ്ട്. വാറൻറ് പിൻവലിച്ചതോടെ സ്വതന്ത്രമായി ഏത് രാജ്യത്തേക്കും പോകാൻ അദ്ദേഹത്തിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.