ഖത്തറിൽ ആരോഗ്യമേഖലയിൽ പുതിയ ഇൻഷുറൻസ് പദ്ധതി വരുന്നു
text_fieldsദോഹ: രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു.
നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി വീണ്ടും കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇൻഷുറൻസ് തിരികെ കൊണ്ടുവരാനുള്ള നീക്കത്തെ രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സ്കീം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും രാജ്യത്തെ ആരോഗ്യമേഖലെ ഇത് ശക്തിപ്പെടുത്തുമെന്നും ഓക്സ്ഫഡ് ബിസിനസ് ഗ്രൂപ്പ് (ഒ ബി ജി) പറഞ്ഞു.
പുതിയ മെഡിക്കൽ സംവിധാനത്തിെൻറ തുടക്കം സംബന്ധിച്ചും ഇൻഷുറൻസിെൻറ ഘടനയെ കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒ ബി ജി വ്യക്തമാക്കി.
പുതിയ ഇൻഷുറൻസ് നടപ്പിലാക്കുന്നതിെൻറ ഭാഗമായി അയൽരാജ്യങ്ങളിലെ ഇൻഷുറൻസ് സ്കീമുകൾ സംബന്ധിച്ചുള്ള പഠനങ്ങൾ നടന്നുകഴിഞ്ഞിട്ടുണ്ട്. രാജ്യത്തിെൻറ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതിയായ വിഷൻ 2030െൻറ നെടുന്തൂണുകളിലൊന്നാണ് ആരോഗ്യമേഖല. പഞ്ചവത്സര പദ്ധതികളിലായി ഇതിനെ വിഭജിച്ചാണ് ആരോഗ്യമേഖലയിലെ വിവിധ വികസന ആസൂത്രണ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമാക്കി 2005ലാണ് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്(എസ് സി എച്ച്) സ്ഥാപിക്കുന്നത്. ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് 2016ൽ പൊതുജനാരോഗ്യ മന്ത്രാലയം രൂപീകരിക്കുകയായിരുന്നു. ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയാണ് ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പി എച്ച് സി സിക്ക് കീഴിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 23 ഹെൽത്ത് സെൻററുകളാണ് പ്രവർത്തിക്കുന്നത്.
നേരത്തെ, 2013ലാണ് ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ദേശീയ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സിഹ ആരംഭിക്കുന്നത്.
ഖത്തരികൾക്ക് സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും ആശ്രയിക്കുന്നതിന് സിഹ സഹായിച്ചിരുന്നു. വിദേശികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി 2015ൽ സിഹ നിർത്തലാക്കാൻ മന്ത്രാലയം തീരുമാനിച്ചു. പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത് മന്ത്രിസഭയുടെ പരിഗണനക്ക് കീഴിലാണെന്ന് ഒ ബി ജി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.