നിക്ഷേപം, പ്രതിരോധം, ഊർജം, വിദ്യാഭ്യാസം: ഖത്തർ–തുർക്കി വിവിധ കരാറുകളായി
text_fieldsദോഹ: രാഷ്ട്രീയം, സാമ്പത്തികം, നിക്ഷേപം, പ്രതിരോധം, ഊർജം, വിദ്യാഭ്യാസം, ഗതാഗതം, കായികം മേഖലകളിൽ ഖത്തറും തുർക്കിയും വിവിധ കരാറുകളിൽ ഒപ്പുവെച്ചു. തുർക്കിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആറാമത് സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിലാണിത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും നേതൃത്വം നൽകി.
നേരത്തേ അങ്കാറിയിലെത്തിയ അമീറിന് തുർക്കി പ്രസിഡൻറ് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. അങ്കാറയിലെ പ്രസിഡൻറിെൻറ കൊട്ടാരത്തിലാണ് കമ്മിറ്റി യോഗം നടത്തിയത്. കഴിഞ്ഞ യോഗങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ചർച്ചയായി. കഴിഞ്ഞ യോഗങ്ങളുടെ അവലോകനവും നടത്തി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പൊതുതാൽപര്യമുള്ള വിവിധ കാര്യങ്ങളും കൂടിക്കാഴ്ചകളിൽ ചർച്ചയായിട്ടുണ്ട്.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഫലസ്തീൻ, ലിബിയ, സിറിയ എന്നിവിടങ്ങളിലെ ഏറ്റവും പുതിയ കാര്യങ്ങളും ഇരുനേതാക്കളും വിലയിരുത്തി. ഇസ്റ്റിൻ പാർക്ക് ഷോപ്പിങ് സെൻററിെൻറ ഓഹരി വാങ്ങൽ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും അൽറ്റിൻ ഹാലികും തമ്മിൽ ഗോൾഡൻ ഹോൺ പദ്ധതിക്കായുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ബോർസ ഇസ്തംബൂളിൽ ഓഹരി സ്വന്തമാക്കൽ, ഒർതഡോഗു അൻറലയ തുറമുഖം വിൽപനക്കും വാങ്ങുന്നതിനുമുള്ള കരാർ, ഖത്തർ ഫ്രീ സോൺ അതോറിറ്റിയും തുർക്കി വാണിജ്യ മന്ത്രാലയവും തമ്മിൽ ഫ്രീ സോൺ മേഖലയിെല ധാരണാപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്. മറ്റ് നിരവധി കരാറുകൾ ഒപ്പുവെക്കൽ ചടങ്ങിലും ഇരുനേതാക്കളും സാക്ഷികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.