ഐപാക് ഗ്രാൻഡ് ഫിയസ്റ്റ: പത്താം വാർഷികാഘോഷ മികവില്‍ ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മ
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ‘ഐപാക്’ പത്താം വാർഷികാഘോഷംവിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഒയാസിസ് ബീച്ച് ക്ലബ് ഹോട്ടൽ വേദിയായ ആഘോഷങ്ങൾക്ക് സജീന, ഷാനവാസ്, അസ്കർ, അഷറഫ്, ആരിഫ് ബംബ്രാണ, ഗായകൻ ജിനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഗ്രാൻഡ് ഫിയസ്റ്റയോടൊപ്പം ഐപാക്കിന്റെ ഔദ്യോഗിക ജഴ്സി പ്രകാശനവും നടന്നു. പ്രസിഡന്റ് ഹനീഫ് , സെക്രട്ടറി അമീർ അലി, ട്രഷറർ ഷജീർ, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രസാദ്, ഷഫീർ, ഷാനവാസ് കോഴിക്കൽ തുടങ്ങിയവർ ഏറ്റുവാങ്ങി. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ചിത്രരചന, കളറിങ്, പോസ്റ്റർ മേക്കിങ് മത്സരങ്ങളിൽ വിജയികൾക്ക് സമ്മാന വിതരണവും നടന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് കെ.വി.എം. ഉണ്ണി വിധിനിർണയം നടത്തി. ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ പ്രവചന മത്സരത്തിലെ വിജയി സബീലിനുള്ള ഉപഹാരവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.