ദോഹ ബുക് ഫെയറിൽ ഐ.പി.എച്ചും
text_fieldsദോഹ: ജൂൺ 12 മുതൽ 21 വരെ ഡി.ഇ.സി.സിയിൽ നടക്കുന്ന ദോഹ അന്താരാഷ്ട്ര ബുക് ഫെയറിൽ മലയാള സാന്നിധ്യമായി ഐ.പി.എച്ചും. സ്റ്റാൾ നമ്പർ എച്ച് 2, 142ലാണ് ഐ.പി.എച്ചിന്റെ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ആകർഷകമായ നിരക്കുകളിൽ സ്റ്റാളിൽനിന്നും ലഭ്യമാവും. തെരഞ്ഞെടുത്ത പുസ്തകങ്ങൾ ഉൾപ്പെടുന്ന കിറ്റുകള്‍ പ്രത്യേക വിലക്കുറവില്‍ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
800ല്‍ പരം ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരമാണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. ഖുര്‍ആന്‍ പരിഭാഷ, വ്യാഖ്യാനം, ഹദീസ് പഠനം, ബാലസാഹിത്യം, ഇസ്ലാമിക കുടുംംബ സംവിധാനം, പ്രവാചക ജീവിതം, ഹജ്ജ് - ഉംറ, ഇസ്ലാം പരിചയം തുടങ്ങിയ വിഷയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ പ്രത്യേക കിറ്റുകളും പുസ്തകോത്സവത്തില്‍ ലഭ്യമാക്കും. പുതിയ പുസ്തകങ്ങളുടെ പ്രകാശനം 14 ന് ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കും.
ഒപ്പം സെമിനാറും ഉണ്ടാകും. ഡോ. താജ് ആലുവ, ഡോ. അബ്ദുൽ വാസിഹ്, കെ.ടി അബ്ദുൽ റഹ്മാൻ, ഹുസൈൻ കടന്നമണ്ണ, കെ.സി അബ്ദുൽ ലത്തീഫ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സാഹിത്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 10 മണി വരെ പുസ്തക പ്രേമികൾക്ക് സന്ദർശിക്കാം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെയാണ് സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.