ഇറാൻ, ലബനാൻ ആക്രമണം; അപലപിച്ച് ഖത്തർ
text_fieldsദോഹ: ശനിയാഴ്ച പുലർച്ചെ ഇറാനെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഖത്തർ. ഇറാന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇസ്രായേല്‍ നടത്തിയതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള കടന്നുകയറ്റമാണ് ഇസ്രായേല്‍ ആക്രമണം.
ഇത്തരം പ്രകോപനങ്ങള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഖത്തര്‍ ആശങ്കപ്പെടുന്നു. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. മേഖലയെ അസ്ഥിരപ്പെടുത്തുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറണം. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ലബനാനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഗസ്സയില്‍ ആശുപത്രിക്ക് നേരെയും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെയും ഖത്തര്‍ അപലപിച്ചു.
ബൈറൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ലബനീസ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. മാധ്യമ സ്വാതന്ത്ര്യത്തിനും, ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമെതിരായ കടന്നുകയറ്റമാണ് മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.