പ്രതിസന്ധി ലഘൂകരിക്കാൻ ഇറാനും യു.എസും ചർച്ച നടത്തണമെന്ന് ഖത്തർ
text_fieldsദോഹ: ഇറാനുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനും നിലവിലെ സമ്മർദസാഹചര്യം കുറക്കാനും ഖത്തറും മറ്റ് രാജ് യങ്ങളും ഇറാനോടും അമേരിക്കയോടും ആവശ്യപ്പെട്ടു. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ലണ്ടനിൽ മാധ്യമപ്രവർത്തകവരാട് ഇക്കാര്യം പറഞ്ഞത്. ഇരുകൂട്ടരും പരസ്പരം ഇരുന ്ന് പ്രശ്നത്തിൽ ചർച്ച നടത്തണം. നിലവിലെ സാഹചര്യം ഇതേ പോലെ ഏറെ കാലം നീട്ടിക്കൊണ്ടുപോകരുത്. നിലവിലെ സാഹചര ്യം കൂടുതൽ സങ്കീർണമാക്കുന്ന പ്രവൃത്തികൾ ഇരുരാജ്യങ്ങളും ചെയ്യാതിരിന്നാൽ തന്നെ കാര്യങ്ങൾ എളുപ്പത്തിലേക്ക് വരികയും പരിഹാരം സാധ്യമാവുകയും ചെയ്യും. പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങളും പുതിയ വാതിലുകളും തുറക്കപ്പെടും. ഖത്തർ, ഒമാൻ, ഇറാഖ്, ജപ്പാൻ പോലുള്ള നിരവധി രാജ്യങ്ങൾക്കും ഇതേ അഭിപ്രായമാണ്. ഇൗ രാജ്യങ്ങളൊക്കെ ഇറാനോടും അമേരിക്കയോടും പ്രശ്നപരിഹാരത്തിന് ചർച്ചയുടെ വഴി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇൗ രാജ്യങ്ങളൊക്കെ പ്രശ്നം നീളുന്നതിൽ ആശങ്കപ്പെടുന്നവരാണ്.
മേഖലയിലെ ഖത്തർ അടക്കമുള്ള രാജ്യങ്ങൾ സംഘർഷ സാധ്യത ലഘൂകരിക്കപ്പെടണമെന്ന് ആത്മാർഥമായും ആഗ്രഹിക്കുന്നവരാണ്. ഖത്തർ ഇതിന് മുൻകൈ എടുക്കും. അമേരിക്കൻ അധികൃതരോടും ഒപ്പം ഇറാൻ അധികൃതരോടും ഖത്തർ ഇക്കാര്യത്തിൽ സംഭാഷണം നടത്തും. നിലവിലെ സംഘർഷാവസ്ഥ മേഖലയിലെ ആർക്കും ഗുണകരമാകില്ല. പരസ്പരമുള്ള വിള്ളൽ നികത്തപ്പെടണം. ഇരു രാജ്യങ്ങളും തമ്മിൽ സഹകരണത്തിെൻറ പാലം പണിയണം. ഇങ്ങനെയായാൽ നിലവിലെ സാഹചര്യം എളുപ്പത്തിലേക്ക് നീങ്ങും.ഖത്തറിനെതിരായ ഉപരോധം, ഗൾഫ് പ്രതിസന്ധി തുടങ്ങിയവ സംബന്ധിച്ചും ഉപപ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി. ആ വിഷയത്തിൽ ഒരു മാറ്റവും നിലവിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ ഒരു മാറ്റവും വേണമെന്ന് ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രതിസന്ധി നീളാൻ കാരണമെന്നും ഉപരോധ രാജ്യങ്ങെള ലക്ഷ്യക്കെി അദ്ദേഹം പറഞ്ഞു.
ഫലസ്തീന് കൂടി സ്വീകാര്യമാകുന്ന ഏത് മധ്യസ്ഥ സമാധാന ശ്രമങ്ങളും ഖത്തറിന് സ്വീകാര്യമാണ്. ഫലസ്തീൻ^ഇസ്രായേൽ വിഷയത്തിൽ ഫലസ്തീനും അമേരിക്കയും തമ്മിൽ വിള്ളൽ നിലവിലുണ്ട്. പ്രശ്നപരിഹാരത്തിനുള്ള നിലവിലെ രൂപരേഖ സംബന്ധിച്ചാണ് ഇൗ വിള്ളൽ ഉള്ളത്.
എന്നാൽ ഫലസ്തീനികൾ സ്വീകരിക്കാൻ സമ്മതിക്കുന്ന ഏത് സമാധാനപദ്ധതിയെയും പിന്തുണക്കാൻ തങ്ങൾ സന്നദ്ധരാണ്. ഇക്കാര്യത്തിൽ ഖത്തറിെൻറ നിലപാട് വ്യക്തവും സുദൃഢവുമാണ്. എന്നാൽ മുൻകാലങ്ങളിലേതുപോലെ ഫലസ്തീൻകാരെ അടിച്ചമർത്തുന്ന തരത്തിലുള്ളതോ അവരിൽ കൂടുതൽ ഭാരമേൽപ്പിക്കുന്ന തരത്തിലുള്ളതോ ആയ പരിഹാര പദ്ധതികൾ ആയിരിക്കരുത് അത്. അത്തരത്തിൽ ആയാൽ അറബ് ലോകത്തുള്ള രാജ്യങ്ങൾ അത് അംഗീകരിക്കില്ലെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. ഉരുത്തിരിയുന്ന പദ്ധതി ഏതെങ്കിലും പാർട്ടി നിരസിക്കുകയാണെങ്കിൽ അതിനർഥം ആ പദ്ധതിക്ക് എന്തോ പ്രശ്നം ഉണ്ടെന്നും ഏതോ പാർട്ടിക്ക് അതിൽ വിശ്വസമില്ലെന്നുമാണ്. ഒന്നുകിൽ ഇരുവിഭാഗങ്ങളും അംഗീകരിക്കുന്ന പദ്ധതിയായിരിക്കണം. അല്ലെങ്കിൽ ഇരു വിഭാഗവും നിരസിക്കുന്ന പദ്ധതിയായിരിക്കണം. അതായിരിക്കും നല്ല രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.