ഇറാഖ്–ഖത്തർ ഉച്ചകോടി ഇന്ന്
text_fieldsദോഹ: ഖത്തർ–ഇറാഖ് ഉച്ചകോടി ഇന്ന് ദോഹയിൽ നടക്കും. ഉച്ചകോടിയി ൽ സംബന്ധിക്കുന്നതിനായി ഇറാഖ് പ്രസിഡൻറ് ഡോ.ബർഹം സ്വാലിഹ് ദോഹ യിൽ എത്തി.
ഇരുരാജ്യങ്ങൾക്കിടയിൽ ഉഭയ കക്ഷി ബന്ധം സുദൃഢമാക്കാൻ സ ഹായകമാകുന്ന സുപ്രധാന ഉച്ചകോടിയാകും ഇതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തും. ഇരുരാജ്യങ്ങൾക്കും പരസ്പരം താൽപര്യമുള്ള നിരവധി വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു റഹമാൻ ആൽഥാനി ബഗ്ദാദ് സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഖത്തറുമായി ബന്ധം സുദൃഢമാക്കാൻ ഇറാ ഖിന് താൽപര്യമുണ്ടെന്ന് ഇറാഖ് പ്രധാനമന്ത്രി അബ്ദുൽ മഹ്ദി വ്യക്തമാക്കിയിരുന്നു.
അതിനിടെ ഖത്തറുമായി വാണിജ്യ–വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായി ഇറാഖ്വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും എത്തിയതായി മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. ഇറാഖിലേക്കും തിരിച്ച് ദോഹയിലേക്കും കപ്പൽ നീക്കത്തിന് കഴിഞ്ഞ വർഷം തന്നെ ധാരണയായിരുന്നു. ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധത്തെ തങ്ങൾ ശക്തമായി അ പലപിച്ചതായി ഖത്തറിലെ ഇറാഖ് അംബാസഡർ ഡോ.അബ്ദുസ്സത്താർ അൽജനാഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.