ഇറാഖ് സൈന്യത്തിന് ഖത്തറിെൻറ സഹായം: ആരോപണം പൊളിയുന്നു
text_fieldsദോഹ: ഇറാഖിലെ ഷിയാ മുന്‍തൂക്കമുള്ള പാരാമിലിട്ടറി സൈന്യത്തിന് ഖത്തര്‍ ധനസഹായം നല്‍കുന്നുവെന്ന ഉപരോധരാജ്യത്തിെൻറ ആരോപണം ഇറാഖ് സര്‍ക്കാര്‍ നിഷേധിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് യു.എ.ഇ വിദേശ മന്ത്രി ഉന്നയിച്ചിരിക്കുന്നതെന്ന് ഇറാഖ് വിദേശകാര്യ വക്താവ് അഹമ്മദ് മഹ്ജൂബ് പറഞ്ഞു. എന്ത് തെളിവിെൻറ അടിസ്ഥാനത്തിലാണ് ആരോപണം എന്നത് വ്യക്തമാക്കേണ്ടതാണ്. ആ രാജ്യവുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ തങ്ങള്‍ ശ്രമിച്ചുവരുന്നതിനിടെയുള്ള ഇത്തരം ആരോപണങ്ങള്‍ ബന്ധങ്ങള്‍ക്ക് തടസ്സമുണ്ടാക്കാനേ ഉപകരിക്കൂ.
നേരത്തെയും ഇത്തരം നിരവധി ആരോപണങ്ങള്‍ ഉപരോധരാജ്യം ഖത്തറിനെതിരെ ഉന്നയിച്ചിരുന്നെങ്കിലും ഇതൊന്നും തെളിയിക്കാന്‍ അവര്‍ക്ക് കഴിയുകയോ ലോക രാജ്യങ്ങള്‍ ഇതിനെ മുഖവിലക്ക് എടുക്കുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതലാണ് സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ആരംഭിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രേത്സാഹിപ്പിക്കുന്നുവെന്നും ഇറാനുമായി സഹകരിക്കുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി.
എന്നാല്‍ ഖത്തര്‍ ഇവയെല്ലാം പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. ഉപരോധരാജ്യത്തിെൻറ ആരോപണങ്ങള്‍ നുണ പ്രചരണത്തിെൻറ പുതിയ പതിപ്പാണെന്നും യാതൊരു തെളിവോ അടിസ്ഥാനമോ ഇല്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിലെ മീഡിയാ ഓഫീസ് മേധാവി അഹമ്മദ് സഈദ് അല്‍റുമൈഹി പറഞ്ഞു. ഇറാഖിലെ ഗോത്ര വര്‍ഗ നേതാക്കളുടെ നേൃത്വത്തില്‍ അണിനിരന്ന 60ഓളം സംഘങ്ങള്‍ കൂടിച്ചേര്‍ന്ന സായുധ സംഘമാണ് പോപുലര്‍ മൊബെലൈസേഷന് ഫോഴ്സ്. 60000 അംഗങ്ങളുള്ള ഈ സൈനിക ഗ്രൂപ്പ് 40 ഡിവിഷനായാണ് പ്രവര്‍ത്തിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻറ് ലവൻറി(ഐ.എസ്.ഐ.എല്‍)നെ നേരിടാനാണ് ഇത് രൂപീകരിച്ചത്. തിങ്കളാഴ്ചയാണ് യു.എ.ഇ വിദേശകാര്യ മന്ത്രി ഖത്തറിനെതിരെ പു തിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഖത്തര്‍ ഇറാഖിലെ പോപുലര്‍ മൊബലൈസേഷന് ഫോഴ്സിനും ലബനാനിലെ ഹിസ്ബുല്ലയ്ക്കും അല്‍നുസ്റാ ഫ്രണ്ടിനും ഒരു ബില്യണ്‍ ഡോളര്‍ വരെ സഹായം നല്‍കിയെന്നായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.