ഐ.ആർ.ഡബ്ല്യു വളന്റിയർക്ക് ആദരം
text_fieldsദോഹ: ചൂരൽ മല, മുണ്ടക്കൈ ദുരന്തത്തിൽ സേവനമനുഷ്ഠിച്ച ഐ.ആർ.ഡബ്ല്യു പ്രവർത്തക കെ.കെ. അദീലക്ക് വിമൻ ഇന്ത്യ ഖത്തർ ദോഹ സോൺ ആദരം നൽകി. ‘ജനസേവനം ദൈവാരാധന’ എന്ന തലക്കെട്ടിൽ നടത്തിയ പരിപാടിയിൽ ഐ.ആർ.ഡബ്ല്യു വളന്റിയറായി ദുരന്ത ഭൂമിയിലെ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ച അവർ തന്റെ അനുഭവങ്ങളും , ഹൃദയഭേദകമായ നേർ കാഴ്ചകളും സദസ്സുമായി പങ്കുവെച്ചു.
വിമൻ ഇന്ത്യ ഖത്തർ പ്രവർത്തകയും, ജനസേവന പ്രവർത്തനത്തിന് ഗൾഫ് മാധ്യമം ഷീ ക്യു എക്സലൻസ് അവാർഡ് ജേതാവുമായ സൗദ പി.കെ മെമന്റോ നൽകി. വിമൻ ഇന്ത്യ ദോഹ സോൺ വൈസ് പ്രസിഡന്റ് സുനില അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗം ശബാന പ്രാർഥന നടത്തി. സെക്രട്ടറി സുനീറ നിസാർ സ്വഗതം പറഞ്ഞു. ദോഹ സോൺ എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.