നിശ്ചയദാർഢ്യത്തിനു മുന്നിൽ കീഴടങ്ങാതിരിക്കാനാകുമോ?
text_fieldsഖത്തറും സൗദിയും തങ്ങളുടെ അതിർത്തികൾ തുറന്നിരിക്കുന്നു. ഖത്തർ അതിർത്തിയായ അബൂസംറയിലും സൗദി അതിർത്തിയായ സൽവയിലും ഇരുരാജ്യക്കാരെയും അതിർവരമ്പാക്കി മൂന്നര വർഷക്കാലം വേർതിരിച്ച് നിർത്തിയിരുന്ന ബാരിക്കേഡുകൾ വലിച്ചെറിഞ്ഞ് രാജപാത ഒരുക്കുകയാണ് സുരക്ഷാ ഭടന്മാർ. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കുടുംബ വേരുകൾ അറ്റുപോകുമെന്ന ആശങ്കയിലായിരുന്ന സ്വദേശി കുടുംബങ്ങളുടെ നിശ്വാസത്തിന് ഇപ്പോൾ പനിനീർസുഗന്ധമാണ്.
എത്ര കുടുംബങ്ങളാണ് ഇരു രാജ്യങ്ങളിലുമായി ഇൗ മൂന്നര വർഷം വിരഹത്തിെൻറ കണ്ണീർ രസം അറിഞ്ഞത്. 2017 ജൂൺ അഞ്ചിനാണല്ലോ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നാലു രാജ്യങ്ങൾ ഖത്തറിനു മേൽ ഉപരോധം ഏർപ്പെടുത്തിയത്. കര, കടൽ, വ്യോമ അതിർത്തികളെല്ലാം കൊട്ടിയടച്ച് ചരിത്രത്തിൽ തുല്യതയില്ലാത്ത ഉപരോധമാണ് ഖത്തറിനു മേൽ അടിച്ചേൽപിച്ചത്. വലിയ ആരോപണങ്ങളായിരുന്നു ഉപരോധത്തിന് കാരണമായി ഉന്നയിച്ചിരുന്നത്. ഉപരോധം തീർക്കാൻ 13ഇന ഉപാധികൾ മുേമ്പാട്ട് വെച്ചെങ്കിലും അതിൽ ഒന്നുപോലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് ഇൗ അത്ഭുത രാജ്യം തല ഉയർത്തി തങ്ങളുടെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞ് കുതിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളായ മൂന്ന് അയൽ രാജ്യങ്ങളും ഇൗ രാജ്യങ്ങളെ സ്വാധീനിച്ച് പിന്നിൽനിന്ന് മറിമായം കളിച്ച ആഫ്രിക്കൻ രാജ്യമായ ഇൗജിപ്തും ഒരുമിച്ചെടുത്ത ഖത്തർ ബഹിഷ്കരണ തീരുമാനം വലിയ ഞെട്ടലോെടയാണ് ഭരണകൂടവും ജനതയും കേട്ടത്.
റമദാൻ മാസത്തിെൻറ ആരംഭത്തിൽ ഇസ്ലാമിക രാഷ്ട്രമായ ഖത്തറിനുമേൽ മസ്ലിം രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരമൊരു സമീപനം ആരുംതന്നെ പ്രതീക്ഷിക്കില്ലല്ലോ. അവശ്യ സാധനങ്ങൾ പോലും ലഭികാത്ത തരത്തിൽ അതിർത്തികൾ അടച്ച് ഏർപ്പെടുത്തിയ ഉപരോധം അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. ഏകപക്ഷീയമായ ഇൗ തീരുമാനത്തെ അപലപിച്ച രാജ്യം അമീർ ശൈഖ് തമീമിനെതിരെ ഉപരോധ രാജ്യങ്ങൾ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ പൂർണമായി തള്ളിക്കളയുകയാണ് ചെയ്തത്. ഇൗ രാജ്യങ്ങൾ തങ്ങളോട് ചെയ്തത് കടുത്ത നീതിനിഷേധവും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ലോകത്തിനു മുന്നിൽ ബോധ്യപ്പെടുത്താനാണ് രാജ്യം ശ്രമിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് പ്രധാനപ്പെട്ട തീരുമാനങ്ങൾ ഭരണകൂടം സ്വീകരിച്ചു. ഒന്നാമതായി അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക.
തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഈ പ്രതിസന്ധിഘട്ടത്തിൽ നിസ്സീമമായ പിന്തുണയാണ് നൽകിയത്. രണ്ടാമതായി ഉപരോധ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ രാജ്യാന്തര തലത്തിൽ ചർച്ചയാക്കുകയും പിന്തുണ തേടുകയും ചെയ്യുക. ജനീവ ആസ്ഥാനമായി െഎക്യരാഷ്ട്ര സഭയിലും വിവിധ വകുപ്പു തല വേദികളിലും നിരന്തരമായി പ്രശ്നം ഉയർത്തിക്കൊണ്ടുവരുന്നതിലും രാജ്യം വിജയിച്ചു. ഉപരോധത്തിെൻറ പേരിൽ കൃത്യമായ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് സ്ഥാപിക്കുന്നതിലും രാജ്യം വിജയിച്ചു. 13 ഇന നിബന്ധനങ്ങളിൽനിന്ന് ഉപരോധ രാജ്യങ്ങൾക്കുതന്നെ പിറകോട്ട് പോകേണ്ടതായി വന്നു. ഖത്തറാകട്ടെ നിബന്ധനകളോടെയല്ലാത്ത ഏതു ചർച്ചക്കും തയാറെന്ന നിലപാടാണ് സ്വീകരിച്ചത്. മറിച്ചൊരു നീക്കവും അംഗീകരിക്കാനാകില്ലെന്ന് ഉപരോധത്തിൻറ ഒന്നാം ദിവസംതന്നെ വ്യക്തമാക്കി. സൗദിഅറേബ്യയുമായി നടന്നുവരുന്ന ചർച്ച ഏറെ മുന്നോട്ട് പോയതായി ഖത്തർ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ആൽഥാനി നേരത്തേതെന്ന വ്യക്തമാക്കിയിരുന്നു. മൂന്നര വർഷമായി തുടരുന്ന ഉപരോധം അവസാനിക്കുേമ്പാൾ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നത് ഖത്തറും അതിെൻറ അഭിമാന തേജസ്സായ അമീർ ശൈഖ് തമീമുമാണെന്ന കാര്യത്തിൽ സംശയമില്ല.
കുങ്കുമപ്പൊട്ടിെൻറ വലുപ്പം മാത്രമുള്ള ഖത്തറെന്ന ഇൗ കൊച്ചു രാജ്യം തങ്ങൾക്കു മുന്നിൽ മുട്ട് വിറച്ചു നിൽക്കുമെന്ന് കൊതിച്ചവർ പക്ഷേ, ഫീനിക്സ് പക്ഷിയെ പോലെ കൂടുതൽ ശക്തമായി തിരിച്ചുവരുന്ന ഖത്തറിനെയാണ് കാണുന്നത്. ഒരു തരത്തിലും ആെരയും പ്രകോപിപ്പിക്കാതെ സ്വന്തം ജനതക്ക് ആത്മധൈര്യവും കരുത്തും നൽകുകയായിരുന്നു അതിെൻറ ഭരണാധികാരി. ആരുടെ മുന്നിലും കൈനീട്ടാതെ ആരെയും അമിതമായി അവലംബിക്കാതെ എങ്ങനെ പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. രാജ്യത്തിനാവശ്യമായ പാലും മുട്ടയും തുടങ്ങി അവശ്യമായ പച്ചക്കറികളും ഇവിടെതന്നെ ഉൽപാദിപ്പിച്ച് സ്വാശ്രയത്വം നേടാൻ ഇക്കാലയളവിൽ രാജ്യത്തിന് സാധിച്ചിരിക്കുന്നു. പാലും പാൽ ഉൽപന്നങ്ങളും കയറ്റിയയക്കാൻ തുടങ്ങിയെന്ന് പറയുേമ്പാൾ പോയ മൂന്നര വർഷം നഷ്ടത്തിേൻറതല്ല അഭിമാനത്തിെൻറതും അതിജീവനത്തിേൻറതുമാണെന്ന് പറയുകയാകും ഉചിതം. സ്മാർഥ വിചാരം നടത്തിയവർക്ക് ഉണ്ടായ പുനരാലോചന ഗൾഫ് മേഖലയിൽ ആശ്വാസത്തിെൻറ പൊന്നമ്പിളി പാറിക്കുമെന്നുറപ്പ്. അൽജസീറയും തുർക്കി സാന്നിധ്യവുമെല്ലാം നിലനിർത്തികൊണ്ട് മാത്രമേ പ്രതിസന്ധി അവസാനിക്കൂവെന്ന് എല്ലാവരും ആശിച്ചതാണ്. അതുതന്നെയാണ് സംഭവിച്ചിരിക്കുന്നതും.
ലോകത്തിനു മുന്നിൽ സമാധാനത്തിെൻറയും നിശ്ചയദാർഢ്യത്തിെൻറയും കരുത്തുറ്റ പ്രതീകമായി ശൈഖ് തമീം മാറുകയാണ്. അപ്പോഴും ഒരു സംശയം ബാക്കി നിൽക്കുന്നു... എന്തിനായിരുന്നു ഇൗ തത്ത്വദീക്ഷയില്ലാത്ത ഉപരോധം? അന്തിമ വിജയം കൊയ്തത് ആരാകും? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനും കാര്യങ്ങൾ തിരിച്ചറിയാനും ഒരുപക്ഷേ ഇനി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടതായി വന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.