Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​എ​സ്.​സി ഇ​ന്ത്യ...

ഐ.​എ​സ്.​സി ഇ​ന്ത്യ ക​പ്പ് ബാ​ഡ്മി​ന്റ​ൺ : പ്ര​കാ​ശ് പ​ദു​കോ​ൺ മു​ഖ്യാ​തി​ഥി

text_fields
bookmark_border
പ്ര​കാ​ശ് പ​ദു​ക്കോ​ൺ
cancel
camera_alt

പ്ര​കാ​ശ് പ​ദു​ക്കോ​ൺ

ദോ​ഹ: ര​ണ്ടാ​മ​ത് ഐ.​എ​സ്.​സി ഇ​ന്ത്യ ക​പ്പ് ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ എ​ട്ട് മു​ത​ൽ മെ​ഷാ​ഫി​ലെ ബീ​റ്റാ കാം​ബ്രി​ഡ്ജ് സ്കൂ​ളി​ൽ ന​ട​ക്കും. ഫൈ​ന​ൽ ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്റ​ൺ ഇ​തി​ഹാം പ്ര​കാ​ശ് പ​ദു​കോ​ൺ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും.

500 ല​ധി​കം താ​ര​ങ്ങ​ൾ 30ൽ ​അ​ധി​കം കാ​റ്റ​ഗ​റി​ക​ളി​ലാ​യി ടൂ​ർ​ണ​മെ​ന്റി​ൽ മ​ത്സ​രി​ക്കും. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി സിം​ഗി​ൾ​സ്, ഡ​ബി​ൾ‍സ്‌ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ണ്ട​ർ ഒ​മ്പ​ത്, 11,13, 15, 17 എ​ന്നീ മ​ത്സ​ര ഇ​ന​ങ്ങ​ളും, മു​തി​ർ​ന്ന​വ​ർ​ക്കാ​യി എ,​ബി,സി.​ഡി.​ഇ കാ​റ്റ​ഗ​റി​ക​ൾ​ക്കു പു​റ​മെ 35 പ്ല​സ്, 45 പ്ല​സ്, ഓ​പ​ൺ സിം​ഗി​ൾ​സ്, ഓ​പ​ൺ ഡ​ബി​ൾ‍സ്‌, ഓ​പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ‍ എ​ന്നീ മ​ത്സ​ര ഇ​ന​ങ്ങ​ളും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വൈ​കി​ട്ട് ആ​റി​ന് ആ​രം​ഭി​ക്കും.

12നാ​ണ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും സ​മ്മാ​ന വി​ത​ര​ണ​വും. ഓ​പ​ൺ സിം​ഗി​ൾ​സ് വി​ജ​യി​ക്ക് 5000 ഖ​ത്ത​ർ റി​യാ​ലാ​ണ് സ​മ്മാ​ന​ത്തു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 55813743, 60029267, 33374848, 55824194 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - ISC India Cup Badminton-Prakash Padukone as Chief Guest
Next Story