അധ്യാപകരുടെ കായിക പോരാട്ടവുമായി ഐ.എസ്.സി
text_fieldsദോഹ: ദേശീയ അധ്യാപകദിന ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ അധ്യാപകർക്കായി കായിക മത്സരങ്ങളുമായി ഇന്ത്യന്‍ എംബസി അപെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റർ (ഐ.എസ്.സി). ഈ മാസം ഒമ്പതിന് അൽ തുമാമയിലെ അത്ലൻ സ്പോർട്സ് ഹാളിൽ വിവിധ കായിക പരിപാടികളോടെ അധ്യാപക ദിനാഘോഷം നടക്കുമെന്ന് ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിലെ 19 ഇന്ത്യന്‍ സ്കൂളുകളില്‍നിന്നായി ഇരുന്നൂറോളം അധ്യാപകര്‍ മത്സരങ്ങളില്‍ പങ്കെടുക്കും. വൈകീട്ട് നാലു മുതൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അപെക്സ് ബോഡി ഭാരവാഹികൾ, സ്കൂൾ മേധാവികൾ എന്നിവർ അതിഥികളായി പങ്കെടുക്കും.
അധ്യാപകരുടെ ശാരീരികക്ഷമത ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പ്രത്യേക കായിക പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഖത്തറില്‍ ഇതാദ്യമായാണ് 19 ഇന്ത്യന്‍ സ്കൂളുകളിലെയും അധ്യാപകരെ സംഘടിപ്പിച്ച് അധ്യാപകദിനം ആചരിക്കുന്നത്. ഇരുന്നൂറോളം അധ്യാപകര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.
പുരുഷന്മാര്ക്കായി ഫുട്ബാള്‍, സ്ത്രീകള്‍ക്കായി ത്രോ ബാള്‍ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാവുന്ന വ്യത്യസ്ത ഇനം കായിക മത്സരങ്ങൾ അരങ്ങേറും. സ്കൂളുകൾ തമ്മിലുള്ള മത്സരമല്ല നടക്കുന്നതെന്നും രജിസ്റ്റർ ചെയ്ത അധ്യാപകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു മത്സരം നടത്തുകയാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
സ്കൂളുകളിലെ കായിക അധ്യാപകരാണ് പരിപാടികള്‍ നിയന്ത്രിക്കുന്നത്. അധ്യാപകര്‍ക്ക് വേദിയിലേക്ക് എത്താന്‍ ആവശ്യമായ യാത്രാസൗകര്യങ്ങള്‍ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തവര്‍ഷത്തെ അധ്യാപക ദിനാഘോഷം കൂടുതല്‍ വിപുലമായി നടത്താനാണ് ലക്ഷ്യമെന്നും പ്രസിഡന്റ് വ്യക്തമാക്കി. വരുംമാസങ്ങളിൽ വിവിധ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന കായിക പരിപാടികൾ നടത്തുമെന്നും അറിയിച്ചു.
കബഡി, വോളിബാൾ, ത്രോബാൾ, വനിതകൾക്കു വേണ്ടിയുള്ള ക്രിക്കറ്റ് പരിശീലനം, ഇന്റർ സ്കൂൾ മത്സരങ്ങൾ, സ്പോർട്സ് എക്സലൻസ് അവാർഡ് എന്നിവ ആസൂത്രണം ചെയ്തതായും വ്യക്തമാക്കി. ഇന്ത്യൻ കോഫി ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിൽ ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, മാനേജിങ് കമ്മിറ്റി അംഗം സുജാത ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.