െഎസിസ് വിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ല
text_fieldsദോഹ: കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും സിറിയയിലും ഇറാഖിലും ഐസിസിനെതിരായ പോരാട്ടത്തിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. കോവിഡ്–19 പ്രതിസന്ധികൾക്കിടയിലും ഭീകരവാദ സംഘടനകളെ പരാജയപ്പെടുത്തുന്നതിനും ഐസിസിനെതിരെയുള്ള അന്താരാഷ്ട്ര സഖ്യത്തിെൻറ ലക്ഷ്യം കാണുന്നതിനും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി.
ഐസിസിനെ പരാജയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര സഖ്യത്തിെൻറ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിലിയൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷക്കും സമാധാനത്തിനും അന്താരാഷ്ട്രഭീഷണിയായി മാറാതിരിക്കാൻ ഐസിസിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനും എല്ലാ മേഖലയിലും സഹകരണം ശക്തമാക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഇറാഖിലും സിറിയയിലും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് ഖത്തറിെൻറ പിന്തുണയും സഹകരണവും തുടരുമെന്നും പ്രദേശങ്ങളിലെ നിയമസാധുതയുള്ള ഭരണകൂടങ്ങൾക്കാവശ്യമായ എല്ലാ സഹായവും നൽകുമെന്നും കോവിഡ്–19 മഹാമാരിക്കിടയിലും ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.