ഇസ്ലാഹി സെന്റർ സ്പോർട്സ് മീറ്റ്: മദീന ഖലീഫ ജേതാക്കൾ
text_fieldsദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഇന്റർ സോൺ സ്പോർട്സ് മീറ്റിൽ മദീന ഖലീഫ മേഖല ജേതാക്കളായി. ഹിലാൽ മേഖല റണ്ണേഴ്സ് അപ് ആയപ്പോൾ വക്റ മേഖല മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹിലാലിലെ കേംബ്രിജ് സ്കൂൾ ഗ്രൗണ്ടിൽ ഇസ്ലാഹി സെന്റർ ഭാരവാഹികളുടെ കൂട്ടയോട്ടത്തോടെ ആരംഭിച്ച മീറ്റ് സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി ഉദ്ഘാടനം ചെയ്തു. 100 മീറ്റർ ഓട്ടം, 1000 മീറ്റർ നടത്തം, ചാക്കിലോട്ടം, ഡോഡ്ജ് ബാൾ, റിലേ തുടങ്ങി വിവിധയിനങ്ങളിൽ മത്സരങ്ങൾ നടന്നു. ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി വി.പി. റഷീദലി, ഭാരവാഹികളായ ഷമീം കൊയിലാണ്ടി, അബ്ദുൽ ലത്തീഫ് നല്ലളം, ഷമീർ വലിയവീട്ടിൽ, അഷ്ഹദ് ഫൈസി, ഡോ. അബ്ദുൽ അസീസ്, അലി ചാലിക്കര, മുഹമ്മദ് ഷൗലി, മുഹമ്മദ് അസ്ലം, ഉമർ ഫാറൂഖ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ നസീർ പാനൂർ, കൺവീനർ നിസ്താർ പട്ടേൽ, ജനറൽ ക്യാപ്റ്റൻ റിയാസ് വാണിമേൽ, കെ.എം.എ. റഷീദ്, പി.ടി. ഹാരിസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സ്ത്രീകൾക്കായി എം.ജി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങൾക്ക് തൗഹീദ റഷീദ്, ജാസ്മിൻ നസീർ, ഷംല നൗഫൽ എന്നിവർ നേതൃത്വം നൽകി. ഇന്റർസോൺ വോളിബാൾ, വടംവലി മത്സരങ്ങൾ പിന്നീട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.