Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗസ്സയിലെ...

ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ ഖത്തറിൽ വൻ ഐക്യദാർഡ്യസംഗമം

text_fields
bookmark_border
ഗസ്സയിലെ കൂട്ടക്കുരുതിക്കെതിരെ ഖത്തറിൽ വൻ ഐക്യദാർഡ്യസംഗമം
cancel

ദോഹ: ഇസ്രായേൽ ഫലസ്​തീനിൽ നടത്തുന്ന നരമേധത്തിനെതിരെ ഫലസ്​തീന്​ ഐക്യദാർഡ്യവുമായി ആയിരങ്ങൾ ഖത്തറിൽ ഒത്തുകൂടി. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ്​ ബാനറുകളും ഫലസ്​തീൻ കൊടികളുമേന്തി ഇമാം അബ്​ദുൽ വഹാബ്​ പള്ളി (ഗ്രാൻഡ്​ മോസ്​ക്​) പരിസരത്ത്​ ശനിയാഴ്​ച സംഗമിച്ചത്​. വൈകുന്നേരം ഏഴിന്​ തുടങ്ങിയ ഐക്യദാർഡ്യ സംഗമം രാത്രി പത്തുമണി വരെ നീണ്ടു. നൂറുകണക്കിന്​ ഖത്തരികളും വിദേശികളും പ​ങ്കെടുത്തു.

ഹമാസിൻെറ രാഷ്​ട്രീയകാര്യ മേധാവി ഡോ. ഇസ്​മായിൽ ഹനിയ്യയും ആഗോള മുസ്​ലിം പണ്ഡിതസഭ ജനറൽസെക്രട്ടറി അലി അൽഖുറദാഇ ഉൾപ്പെടെയുള്ളവരും പ​ങ്കെടുത്തു. 'നഹ്​നു ഫലസ്​തീൻ യാ ഹയ്യാ... യാ ഖത്തർ യാ ബയ്യാ...' (നമ്മുടെ ഫലസ്​തീൻ അതിജീവിക്ക​െട്ട, ഖത്തർ എന്നും ഉയരങ്ങൾ താണ്ട​ട്ടെ) എന്ന മുദ്രാവാക്യം ജനങ്ങൾ ഉറക്കെചൊല്ലി.


ഫോ​ട്ടോ: ശഫീഅ്​ മുനീസ്​

ഫലസ്​തീൻ അതിജയിക്കുമെന്നും അന്തിമവിജയം ഫലസ്​തീന്​ ആയിരിക്കുമെന്നും ജനങ്ങൾ ഒന്നടങ്കം ഏറ്റുപറഞ്ഞു. ഖത്തറിന്​ ഫലസ്​തീനുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്നും ഖത്തർ ഭരണാധികാരികൾ ഫലസ്​തീന്​ നൽകുന്ന പിന്തുണയും സഹായവും ഏറെ വലുതാണെന്നും ഡോ. ഇസ്​മായിൽ ഹനിയ്യ പറഞ്ഞു. 'ഇംഗ്ലണ്ട്​ ഇംഗ്ലീഷുകാരുടേയും ഫ്രാൻസ്​ ഫ്രഞ്ചുകാരുടേതുമെന്നതുപോലെ ഫലസ്​തീൻ അറബികളുടേതാണ്'​ എന്ന്​ നിലപാട്​ കൈകൊണ്ടിരുന്ന മഹാത്​മാഗാന്ധിയുടെ ചിത്രവും ഇന്ത്യൻ പതാകയുമേന്തി മലയാളികളടക്കമുള്ളവരും പ്രതിഷേധത്തിൽ പങ്കുചേർന്നു. സ്​ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ്​ സംഗത്തിൽ തടിച്ചുകൂടിയത്​.


ഫലസ്​തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച്​ 1967ലെ അതിർത്തി പ്രകാരം ഖുദ്സ്​ കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രമുൾപ്പെടെയുള്ളവ ഫലസ്​തീന്​ നൽകണമെന്നതാണ്​ ഖത്തറിൻെറ നിലപാട്​.


ഫലസ്​തീനിൽ ഇസ്രായേലിൻെറ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്​ മായിൽ ഹനിയ്യയുമായി ഖത്തർ വിദേശകാര്യമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി ശനിയാഴ്​ച വൈകീ​ട്ടോടെ ദോഹയിൽ കൂടിക്കാഴ്​ച നടത്തിയിരുന്നു. ഗസ്സയിലെ ഇസ്രായേൽ ആക്രമണം, ശൈഖ്​​ ജർറായിലെ അധിനിവേശം, അൽ അഖ്​സ പള്ളിയിൽ വിശ്വാസികൾക്ക്​ നേരെയുള്ള കൈയേറ്റം തുടങ്ങിയ നിലവിലെ കാര്യങ്ങൾ ചർച്ചയായി.


അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഫലസ്​തീന്​ ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു. ഇസ്രായേലിൻെറ ക്രൂരമായ ആക്രമണങ്ങൾ നിർത്താൻ അന്താരാഷ്​ട്ര സമൂഹം എത്രയും പെ​ട്ടെന്ന്​ ഇടപെടണമെന്ന്​ ഖത്തർ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഫലസ്​തീനിലെ ജനങ്ങളുടെ ചരിത്രത്തിലെ നിർണായകമായ ഈ ഘട്ടത്തിൽ അറബ്​ സമൂഹത്തിൻെറ യോജിച്ച നീക്കം ഉണ്ടാകണമെന്ന്​ ഇസ്​മായിൽ ഹനിയ്യ ആവശ്യ​െപ്പട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatarpalestine under attack
News Summary - Israeli Attack: Large Palestinian solidarity meeting in Qatar
Next Story