Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫലസ്​തീനിലെ ഇസ്രായേൽ...

ഫലസ്​തീനിലെ ഇസ്രായേൽ ആക്രമണം: രാഷ്​ട്ര നേതാക്കൾ ഖത്തറുമായി ബന്ധപ്പെടുന്നു

text_fields
bookmark_border
qatar foreign minister
cancel
camera_alt

ഖത്തർ വിദേശകാര്യമ​ന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി

ദോഹ: ഫലസ്​തീന്​ നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വിവിധ രാഷ്​ട്ര നേതാക്കൾ ഖത്തറുമായി ബന്ധപ്പെടുന്നു. ഖത്തർ വിദേശകാര്യമ​ന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയെ വിവിധ ​രാഷ്​ട്രനേതാക്കൾ ഫോണിൽ വിളിച്ച്​ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്​.

ജർമനിയുടെ വിദേശകാര്യമന്ത്രി ഹെയ്​കു മാസ് ഖത്തർ വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധവും ഫലസ്​തീനിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായിട്ടുണ്ട്​. ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി റെറ്റ്​നോ മർസുദി ഫോണിൽ ശൈഖ്​ അബ്​ദുറഹ്​മാൻ ആൽഥാനിയുമായി സംസാരിച്ചു.​ ഫലസ്​തീനിലെ നിലവിലെ സഹാചര്യം ചർച്ച ചെയ്​തു.

ഖത്തർ ശൂറാ കൗൺസിൽ സ്​പീക്കർ അഹ്​മദ്​ ബിൻ അബ്​ദുല്ല ബിൻസെയ്​ദ്​ ആൽമഹ്​മൂദുമായി തുർക്കി അസംബ്ലി സ്​പീക്കർ മുസ്​ തഫ സെൻതോപ്​ ഫോണിൽ സംസാരിച്ചു. ഫലസ്​തീനികൾക്ക്​ നേരെയുള്ള ഇസ്രായേൽ അതിക്രമങ്ങൾ, ഗസ്സയിലെയും അധിനിവിഷ്​ട ഫലസ്​തീൻ പ്രദേശങ്ങളിലെയും ആക്രമങ്ങൾ എന്നിവ ചർച്ച ചെയ്​തു.

ഏറ്റവും പുതിയ സംഭവവികാസങ്ങളും വിഷയമായിട്ടുണ്ട്​. ഫലസ്​തീനിക​ളെ പുറത്താക്കി ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്​ അൽഅഖ്​സ പള്ളിയിലെ ഇസ്രായേൽ പട്ടാളത്തി​െൻറ കൈയേറ്റമെന്നും ഇരുവരും പറഞ്ഞു.

ഫലസ്​തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച്​ 1967ലെ അതിർത്തി പ്രകാരം ഖുദ്സ്​ കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രമുൾപ്പെടെയുള്ളവ നൽകണമെന്നതാണ്​ ഖത്തറി​െൻറ നിലപാട്​. അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഫലസ്​തീന്​ ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestineqatar
News Summary - Israeli offensive in Palestine: Leaders link Qatar
Next Story