എ.ടി.എമ്മിൽ ദിവസം 5000 മാത്രമെന്നത് വ്യാജപ്രചാരണം
text_fieldsദോഹ: ബാങ്കുകളിലെ എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ വരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്നവ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുന്ന തവണകളിൽ നിയന്ത്രണം വരുന്നുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നവ തെറ്റാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി) ആണ് അറിയിച്ചത്.
ക്യു.സി.ബിയുടേതാണെന്ന് പറഞ്ഞുള്ള നോട്ടീസും പ്രചരിക്കുന്നുണ്ട്. 5000 റിയാൽ മാത്രമേ എ.ടി.എമ്മിൽ നിന്ന് ഒരു ദിവസം ഇനി പിൻവലിക്കാൻ കഴിയൂവെന്നാണ് ഇതിൽ പറയുന്നത്. ഇത്തരത്തിലുള്ള ഒരു നോട്ടീസും വിവരവും തങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് ക്യു.സി.ബി അറിയിച്ചു. എല്ലാ വിവരങ്ങളും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രമേ തേടാവൂവെന്നും അല്ലാത്ത വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ബാങ്ക് വ്യക്തമാക്കി. ഇത്തരത്തിൽ വ്യാജകാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിെര നിയമനടപടി വരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.