Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവരുന്നു, ഖത്തറിൽ...

വരുന്നു, ഖത്തറിൽ ലോകത്തെ ഏറ്റവും വലിയ സൗരോർജ സംവിധാനം

text_fields
bookmark_border
വരുന്നു, ഖത്തറിൽ ലോകത്തെ ഏറ്റവും വലിയ സൗരോർജ സംവിധാനം
cancel

ദോഹ: ഖത്തറിൽ ലോക​ത്തെ ഏറ്റവും വലിയ സിംഗ്​ൾ ആക്​സിസ്​ സൗരോർജസംവിധാനം സ്ഥാപിക്കുന്നു. രാജ്യത്തി​െൻറ ആകെ വൈദ്യുതി ഉപഭോഗത്തി​െൻറ 10​ ശതമാനം സൗരോർജത്തിൽനിന്ന്​ ഉൽപാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണിത്​. സൗരോർജസംവിധാനങ്ങളു​ടെ ആഗോള കമ്പനിയായ ഇദീമാടെക്കാണ്​ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത്​. 800 മെഗാവാട്​സ്​ ശേഷിയുള്ള ബൈഷ്യേൽ ഒപ്​റ്റിമൈസ്​ഡ്​ ഹോറിസോൺ പ്ലസ്​ സോളാർ ട്രാക്കിങ് സംവിധാനമാണ്​ കമ്പനി ഖത്തറി​െൻറ സോളാർ പ്ലാൻറ്​ പദ്ധതിക്കായി സ്ഥാപിക്കുന്നത്​. കഹ്​റമ (ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്ട്രി​ സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ൻ)യാണ്​ പിന്നിൽ.

ടു ഇൻ പോർട്രെയ്​റ്റ്​ (2p) സിംഗ്​ൾ ആക്​സിസ്​ ട്രാക്കർ ഉപയോഗിച്ചുപ്രവർത്തിക്കുന്ന ലോകത്തിലെ വലിയ സോളാർ സംവിധാനമായിരിക്കും ഇത്​. ദോഹയിൽനിന്ന്​ 80 കിലോമീറ്റർ പടിഞ്ഞാറുള്ള അൽ ഖർസാഇലാണ്​ ഖത്തറി​െൻറ ആദ്യ യൂട്ടിലിറ്റി സ്​കെയ്​ൽ സൗരോർജ പദ്ധതിയുള്ളത്​. ഇൗ പദ്ധതി ഇത്തരത്തിലുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ പദ്ധതിയാണ്​. കാർബൺ പുറന്തള്ളൽ ഒഴിവാക്കുക, സുസ്ഥിരതവികസനം എന്നിവയും ലക്ഷ്യമിട്ടുള്ള ഖത്തർ ദേശീയനയം 2030​െൻറ ഭാഗമായാണ്​ പദ്ധതി.

2022 ലോകകപ്പ്​ ഫുട്​ ബാളിന്​ മുമ്പ്​ പൂർണമായും പ്രവർത്തനക്ഷമമാകും. പദ്ധതിക്കായി തങ്ങളെ തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന്​ ഇദീമടെക്​ സി.ഇ.ഒ മരിയോ ഇക്കൽ പറഞ്ഞു. മിഡിൽ ഇൗസ്​റ്റ്​ നോർത്ത്​ ആഫ്രിക്ക (മിന) മേഖലയിൽ സൗരോർജ ഉൽപാദനരംഗത്ത്​ വൻകുതിച്ചുചാട്ടമാണ്​ പദ്ധതിയിലൂടെ കൈവരുകയെന്നും അദ്ദേഹം പറഞ്ഞു. പരമാവധി പ്രവർത്തനച്ചെലവ്​ കുറച്ച്​ ഉൽപാദനം വർധിപ്പിക്കുന്ന തരത്തിലാണ്​ പദ്ധതിയുള്ളത്​. പ്രവർത്തിച്ചുകൊണ്ടിരിക്കേതന്നെ തനിയെ ശുദ്ധീകരണപ്രക്രിയ നടത്താനാകുന്ന റോബോട്ടുകളെ ഉപയോഗപ്പെടുത്തും​. ഇത്തരത്തിൽ റോബോട്ടുകളെ ഉപയോഗിക്കുന ലോകത്തിലെ ആദ്യപദ്ധതിയാണ്​ ഖത്തറിലേതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സ്​ഥാപിക്കൽ, ഓൺസൈറ്റ്​ ലോജിസ്​റ്റിക്​സ്, കമീഷനിങ്​ എന്നിവയാണ്​ കമ്പനിയുടെ ചുമതലകൾ.

വൈ​ദ്യു​താ​വ​ശ്യ​ങ്ങ​ൾ​ക്ക്​ എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക​ങ്ങ​ളെ ആശ്രയിക്കുന്നത്​ കുറക്കും

സൗരോർജമേഖലയിൽ ക​ഹ്റ​മ പ്രധാനമുന്നേറ്റമാണ്​ നടത്തുന്നത്​. വി​ഷ​ൻ 2030മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​താ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു​മാ​യാണിത്​. ഫോ​ട്ടോ​വോ​ൾ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം ല​ക്ഷ്യ​മി​ട്ടു​ള്ള രാ​ജ്യ​ത്തെ പ്ര​ഥ​മ സൗ​രോ​ർ​ജ പ​ദ്ധ​തി​യാണ്​ കഹ്​റമക്ക്​ കീഴിൽ വരുന്നത്​. അ​ഞ്ച് രാ​ജ്യാ​ന്ത​ര ക​മ്പ​നി​കളുമായി സഹകരിച്ചാണിത്​​.

10 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്​​തൃ​തി​യി​ൽ അ​ൽ ഖ​ർ​സാ​അ് ഡി​സ്​​ട്രി​ക്റ്റി​ലാ​ണ് വെ​സ്​​റ്റ് ദോ​ഹ സോ​ളാ​ർ പ​വ​ർ പ്ലാ​ൻ​റ് പ​ദ്ധ​തി നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്. 700 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ആ​ദ്യഘ​ട്ട​ത്തി​ൽ 2021ഓ​ടെ 350 മെ​ഗാ​വാ​ട്ട് ഗ്രി​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം 2022 ആ​ദ്യപാ​ദ​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക​ത്തി​ലെ 16 മു​ൻ​നി​ര ക​മ്പ​നി​ക​ളെ ക​ഹ്റ​മ സ​മീ​പി​ച്ചി​രു​ന്നു. ഫ്രാ​ൻ​സ്, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള ക​മ്പ​നി​ക​ളി​ൽനി​ന്നും സ​ഖ്യ​ങ്ങ​ളി​ൽനി​ന്നു​മാ​ണ് ക​ഹ്റ​മ​ക്ക് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​രുന്ന​ത്.

25 വ​ർ​ഷ​ത്തേ​ക്ക് ബി​ൽ​ഡ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ രീ​തി​യ​നു​സ​രി​ച്ചാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ട് വെ​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ബൂ​ട്ട് സം​വി​ധാ​നം പ്ര​കാ​രം പ​ദ്ധ​തി ക​ഹ്റ​മ​യി​ലേ​ക്ക് പ​തി​ച്ചു ന​ൽ​കും.ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ക​യും കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന​ത് കു​റ​ക്കു​ക​യും വൈ​ദ്യു​തോ​ൽ​പാ​ദ​ന​ത്തി​ന് ഉൗർ​ജ​ക്ഷ​മ​ത​യു​ള്ള മാ​ർ​ഗ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ക​ഹ്റ​മ സൗ​രോ​ർ​ജ പ​ ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectsolar power plantKahramahAl Kharza
Next Story