53ാമത് എൻജിനിയേഴ്സ് ദിനം ആഘോഷിച്ചു
text_fieldsദോഹ: ഭാരത്രത്ന മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (ഐ.ഇ.ഐ)യുടെ ഖത്തർ ചാപ്റ്റർ 53ാമത് എൻജിനിയേഴ്സ് ദിനം ആഘോഷിച്ചു.
ഖത്തർ യൂനിവേഴ്സിറ്റിയിൽ ലിവർപൂൾ ജോൺ മൂർസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുഖ്യാതിഥിയായി. ഡോ. മയിൽസ്വാമി അണ്ണാദുരൈ, നാഷനൽ ബോർഡ് ഓഫ്അക്രഡിറ്റേഷൻ ചെയർമാൻ പ്രഫ. കെ.കെ. അഗർവാൾ, അറബ് എൻജിനിയേഴ്സ് ഫോറം പ്രസിഡൻറ് ജാസിം അഹമ്മദ് അൽ ജോലോ, സുനിത ശ്യാം, ഡോ. അബദുല്ല അൽ സയ്യിദ്, വേൾഡ് ഫെഡറേഷൻ ഓഫ് എൻജിനീയറിങ് ഓർഗനൈസേഷൻ ചെയർമാൻ ഡോ. ടി.എം. ഗുണരാജൻ; ഡോ. ഹുെെമദ് അബ്ദുല്ല അൽമദ്ഫ, ലിവർപൂൾ ജോൺ മൂർസ് യൂനിവേഴ്സിറ്റി ഖത്തറിെൻറ പ്രസിഡൻറും എക്സിക്യൂട്ടിവ് ഡയറക്ടറുമായ അസ്മി അമീർ എന്നിവർ പങ്കെടുത്തു.
ഐ.ഇ.ഐ ഖത്തർ ചാപ്റ്റർ ചെയർമാൻ അബ്ദുൽ സത്താർ സ്വാഗതവും ജോയൻറ് സെക്രട്ടറി ശ്യാം സുന്ദർ നന്ദിയും പറഞ്ഞു. ചടങ്ങിൽ അഞ്ഞൂറിലധികം അംഗങ്ങളും എൻജിനീയർമാരും ഓൺലൈൻ വഴിയും പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.