വാരാന്ത്യ ദിവസങ്ങളിൽ പകൽച്ചൂട് കനക്കും
text_fieldsദോഹ: ശനിയാഴ്ച മുതൽ പകൽ ദിവസങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്നും എന്നാൽ പിന്നീട് രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസുമായിരിക്കും.
തെക്കു കിഴക്കൻ ദിശയിൽനിന്നും തെക്ക് പടിഞ്ഞാറൻ ദിശയിലേക്ക് 5-15 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കും. 18 നോട്ടിക്കൽ മൈൽ വേഗത പ്രാപിക്കാനിടയുണ്ട്. കടലിൽ 15 നോട്ടിക്കൽ മൈൽ വേഗത്തിലായിരിക്കും കാറ്റടിക്കുക. ഇന്ന് തെക്കു കിഴക്കൻ ദിശയിൽ 20 നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ട്. കാഴ്ച പരിധി 4-9 കിലോമീറ്ററായിരിക്കും. ചിലയിടങ്ങളിൽ മൂന്ന് കിലോമീറ്ററോ അതിന് താഴെയോ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.