ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇറ്റാലിയൻ ഭക്ഷ്യമേളക്ക് തുടക്കം
text_fieldsദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിൽ ഇറ്റാലിയൻ ഭക്ഷ്യ ഉൽപന്ന മേളക്ക് തുടക്കം കുറിച്ചു. 'ലെറ്റ്സ് ഈറ്റാലിയൻ' എന്ന തലക്കെട്ടിൽ നടക്കുന്ന ഭക്ഷ്യമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഖത്തറിലെ ഇറ്റാലിയൻ സ്ഥാനപതി അലസ്സാേന്ദ്ര പ്രുനാസ് നിർവഹിച്ചു.ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ഖത്തറിൽ ഇറ്റാലിയൻ ഭക്ഷ്യവിഭവങ്ങളുടെയും ഉൽപന്നങ്ങളുടെയും വിൽപന ഉയർത്തുകയാണ് പുതിയ പ്രമോഷൻ കാമ്പയിനിലൂടെ ലക്ഷ്യംവെക്കുന്നത്.
ലുലു ഗ്രൂപ് ഇൻറർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, േട്രഡ് ഏജൻസി കമീഷണർ ജിയോസഫാത് റിഗാനോ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.ശീതീകരിച്ച പച്ചക്കറികൾ, വിവിധയിനം പാസ്തകൾ, അരി, ചീസ്, പാലുൽപന്നങ്ങൾ, ബിസ്കറ്റ്, കാപ്പി, ഒലിവ് എണ്ണ, പഴങ്ങൾ, പച്ചക്കറി, സോസുകൾ, പലവ്യഞ്ജനങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ മേളയിലുണ്ട്.
ഖത്തറിലെ ഇറ്റാലിയൻ എംബസി േട്രഡ് പ്രമോഷൻ വിഭാഗമായ ഇറ്റാലിയൻ േട്രഡ് ഏജൻസിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ഇറ്റാലിയൻ േട്രഡ് ഏജൻസിയും ലുലു ഹൈപ്പർമാർക്കറ്റും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരമാണ് 'ലെറ്റ്സ് ഈറ്റാലിയൻ' എന്ന പ്രമോഷൻ സംഘടിപ്പിക്കുന്നത്.ഒക്ടോബർ മുതൽ അടുത്ത വർഷം സെപ്റ്റംബർ വരെയാണ് കാമ്പയിൻ. ലുലു ഹൈപ്പർമാർക്കറ്റിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷം അറിയിക്കുന്നുവെന്ന് ഉദ്ഘാടനശേഷം അലസ്സാേന്ദ്ര പ്രുനാസ് പറഞ്ഞു.
ഇറ്റാലിയൻ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അവർക്കുള്ള അവസരമാണ് ഈ പ്രമോഷൻ കാമ്പയിനിലൂടെ മുന്നോട്ടുവെക്കുന്നതെന്നും ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.ഒരുവർഷം നീളുന്ന മേളയുടെ ഭാഗമായി നാലു സമയങ്ങളിലായി പ്രത്യേക മെയ്ഡ് ഇൻ ഇറ്റലി മേളകളും ലുലു സംഘടിപ്പിക്കും. ഒക്ടോബർ, ഡിസംബർ, 2021 മാർച്ച്, 2021 ജൂൺ മാസങ്ങളിലായിരിക്കും മെയ്ഡ് ഇൻ ഇറ്റലി മേളകൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.