ഇത്യോപ്യയും സോമാലിയയുമായി സഹകരണം ശക്തമാക്കുന്നു
text_fieldsദോഹ: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇത്യോപ്യയിലും സോമാലിയയി ലുമെത്തിയ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയു മായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി അഡിസ് അ ബബയിലും മൊഗാദിശുവിലും ഉന്നതതല ചര്‍ച്ചകളില്‍ പങ്കെ ടുത്തു. ഇത്യോപ്യന്‍ പ്രസിഡൻറ് സഹില്‍ വര്‍ക്ക് സെവ്ദെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിസഹകരണം ചര്‍ച്ചയായി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ആശംസാസന്ദേശം വിദേശകാര്യമന്ത്രി കൈമാറി. വിവിധ മേഖലകളിലെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതും വിഷയമായി.
ഇത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദുമായി നടത്തിയ ചര്‍ച്ചയില്‍ നിലവിലെ സഹകരണവും ബന്ധവും വികസിപ്പിക്കുന്നതാണ് വിഷയമായത്. സോമാലിയ സന്ദര്‍ശനത്തിനിടെ മൊഗാദിശുവില്‍ സോമാലിയ പ്രധാനമന്ത്രി ഹസന് അലി ഖയാറെയുമായി നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം വിലയിരുത്തി. പൊതുവായ ഉത്കണ്ഠകളുള്ള വിവിധ വിഷയങ്ങളും അവലോകനം ചെയ്തു. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സു ലൈത്തിയും സോമാലിയ തുറമുഖ-സമുദ്രഗതാഗത മന്ത്രി മര്യാന് ഉവൈസ് ജമായും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പുതിയ നിക്ഷേപപദ്ധതിയും പ്രഖ്യാപിച്ചു.
ഹോബ്യോ തുറമുഖ പദ്ധതി ഉൾപ്പെടെ രാജ്യത്തിെൻറ അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സംഭാവന നല്‍കിയതിന് ഖത്തറിനോടു നന്ദിയുണ്ടെന്ന് സോമാലി പ്രസിഡൻറ് മുഹമ്മദ് അബ്ദുല്ലാഹി ഫര്‍മജോ പറഞ്ഞു.
ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ സോമാലിയ സന്ദര്‍ശനത്തെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.