വരുന്നു... ആകാശത്ത് കരുത്തായി അബാബീൽ
text_fieldsദോഹ: അബാബീൽ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഖത്തറിെൻറ എഫ്-15 ക്യു.എ പോർവിമാനം ഇനി ഖത്തർ വ്യോമസേനയുടെ ഭാഗം. അമേരിക്കയിൽ നടന്ന ചടങ്ങിൽ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ പോർവിമാനത്തിൻെറ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൻെറ ഭാഗമായി ബോയിങ് ഡിഫൻസ്, സ്പേസ് ആൻഡ് സെക്യൂരിറ്റി എന്നിവ സന്ദർശിച്ച ഡോ. ഖാലിദ് അൽ അത്വിയ്യ, ബോയിങ് ആസ്ഥാനത്തെ എഫ്-15 ക്യു എ പോർവിമാനങ്ങളുടെ നിർമാണ കേന്ദ്രം പരിശോധനയും നിർവഹിച്ചു.
ഇലക്േട്രാണിക് ഫ്ലൈറ്റ് കൺ േട്രാൾ, ഒാൾ ഗ്ലാസ് ഡിജിറ്റൽ കോക്പിറ്റ്, അത്യാധുനിക സെൻസറുകൾ, നൂതനമായ റഡാർ സാങ്കേതികവിദ്യ, ഡിജിറ്റൽ എൻജിനീയറിങ്ങിലൂടെയുള്ള ഇലക്േട്രാണിക് വാർഫയർ എന്നിവ ഉൾപ്പെടുന്ന പുതുതലമുറ എയർക്രാഫ്റ്റ് സാങ്കേതികവിദ്യയാണ് അബാബീലിനുള്ളത്.
നിർമാണം പൂർത്തിയാക്കി ഖത്തറിന് കൈമാറുന്നതോടെ ഖത്തറിെൻറ ആകാശത്ത് പുതിയ കാവൽഭടന്മാരായി ഇനി എഫ്-15 ക്യു എ അബാബീൽ പോർവിമാനങ്ങൾ റോന്തുചുറ്റും. ഖത്തർ അമീരി എയർഫോഴ്സിന് കൂടുതൽ കരുത്തുപകരാനും എഫ്-15 ക്യു.എ യുദ്ധവിമാനത്തിന് കഴിയും.
ഖത്തർ അമീരി എയർഫോഴ്സും അമേരിക്കൻ വ്യോമസേനയും തമ്മിലുള്ള സഹകരണത്തിെൻറ ഭാഗമായാണ് എഫ്-15 ക്യു എ ഉദ്ഘാടനം. അമേരിക്കയിൽ പരിശീലനം പൂർത്തിയാക്കി എഫ്-15 ക്യു എ അബാബീൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഈവർഷം അവസാനത്തോടെ ഖത്തറിലെത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു.
അമേരിക്കയിലെ ഖത്തർ അംബാസഡർ ശൈഖ് മിശാൽ ബിൻ ഹമദ് ആൽഥാനി, ഖത്തർ അമീരി എയർഫോഴ്സ് കമാൻഡർ മേജർ ജനറൽ സാലിം ഹമദ് അഖീൽ അൽ നാബിത്, അമീരി വ്യോമസേനയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരും അമേരിക്കൻ ഡിഫൻസ് സെക്യൂരിറ്റി കോ-ഓപറേഷൻ ഏജൻസി മേധാവി ഹൈദി ഗ്രാൻഡ്, മിസോറി ഗവർണർ മിഖായേൽ എൽ പാർസൺ, ബോയിങ് ഡിഫൻസ്, സ്പേസ് സെക്യൂരിറ്റി സി.ഇ.ഒയും പ്രസിഡൻറുമായ ലിയൻ കാരെറ്റ്, അമേരിക്കൻ വ്യോമ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം ജൂണിലാണ് 36 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 1200 കോടി ഡോളറിെൻറ കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചത്. പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ രാജ്യത്തിെൻറ സുരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് അബാബീൽ യുദ്ധ വിമാനങ്ങൾ ഖത്തറിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.