ഇവാഖ് വോളി ടൂര്‍ണമെൻറ് 17 മുതൽ
text_fieldsദോഹ: ഖത്തറിലെ സ്പോര്‍ട്സ്, വോളിബാള്‍ പ്രേമികളുടെ കൂട്ടായ്മയായ ഇവാഖ് (ഇന്ത്യന്‍ വോളിബാള്‍ അസോസിയേഷന് ഇന്‍ ഖത്തര്‍) സംഘടിപ്പിക്കുന്ന വോളിബാള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 17 മുതല്‍ 20 വരെ ഖത്തര്‍ വോളിബാള്‍ അസോസിയേഷന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (ഹിലാല്‍) നടക്കും. ദോഹയിലെ മികച്ച വോളിബാള്‍ താരങ്ങള്‍ക്കൊപ്പം നാട്ടില്‍നിന്നെത്തുന്ന അതിഥി താരങ്ങളും വിവിധ ടീമുകളിലായി അണി നിരക്കും. പ്രമുഖ ടീമുകളായ സംസ്കൃതി ഖത്തര്‍, റെഡ് ആപ്പിള്‍, ഇവാഖ്്, ഗള്‍ഫ് ഇന്‍ഡസ്ട്രീസ് എന്നീ ഇന്ത്യന്‍ ടീമുകള്‍ക്കൊപ്പം പാകിസ്ഥാന് സിക്സസും, ശ്രീലങ്കന്‍ ടീമും കൂടി എത്തും.
ദേശീയഅന്തര്‍ദേശീയ താരങ്ങള്‍ മാറ്റുരക്കുന്ന ഇവാഖ് വി സെര്‍വ് വിന്നേഴ്സ് ട്രോഫി നേടുന്ന വിജയികള്‍ക്ക് 10,000 ഖത്തര്‍ റിയാലും റണ്ണറപ്പ് ടീമിന് 5000 റിയാലും നൽകും.ഇന്ത്യന്‍ വോളിബാളിലെ മിന്നുന്ന താരങ്ങളായ വിപിന്‍ ജോര്‍ജ്, മനു ജോസഫ്, കിരണ്‍ ഫിലപ്പ്, രതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം ദേശീയ താരങ്ങളായ റഹീം, ജിതിന്, ഹഫീല്, ഹാറൂണ്‍ റഷീദ്, ഹാരിസ് തുടങ്ങിയവർ കളിക്കും.
ഏപ്രില്‍ 17 മുതല്‍ 20 വരെ വൈകീട്ട് 8 മുതല്‍ നടക്കുന്ന വോളിബാള്‍ മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ താരങ്ങളും അര്‍ജുന അവാര്‍ഡ് ജേതാക്കളുമായ സിറില്‍ സി വെള്ളൂരും, ടോം ജോസഫും ദോഹയിലെത്തും. ഏപ്രില്‍ 20ാം തീയതി ഫൈനല്‍ മത്സരദിവസം രണ്ട് മണി മുതല്‍ നാലു മണിവരെ ഇവരുടെ കീഴില്‍ സൗജന്യമായി വോളിബാള്‍ പരിശീലന ക്യാമ്പും ഒരുക്കിയിട്ടുണ്ടെന്ന് ഇവാഖ് സംഘാടകരായ ജാസിം, അശോകന്, നസീര്‍ എന്നിവര്‍ അറിയിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന മത്സര പരമ്പരകളില്‍ ഏറ്റവും മികച്ച അറ്റാക്കര്‍, സ്ട്രൈക്കര്‍, ബ്ളോക്കര്‍, ഓള് റൗണ്ടര്‍ ലിബറോ അവാര്‍ഡുകള്‍ യഥാക്രം, ജിമ്മി ജോര്‍ജ്, ജമാല്സീര്, ഉദയകുമാര്‍,അബ്ദുല്‍ ബാസിത് എന്നിവരുടെ പേരില്‍ സമ്മാനിക്കും. ഫോൺ: 70202500.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.