‘ഒളിമ്പിക് യോഗ്യതാ മത്സര വേദി സമ്മാനിച്ചത് ഖത്തറിന്റെ മിടുക്ക് പരിഗണിച്ച്’
text_fieldsദോഹ: അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സര വേദിയായി ഖത്തറിനെ തെരഞ്ഞെടുക്കാൻ കാരണം, ലോക കായിക വേദിയിൽ രാജ്യം കാഴ്ചവെച്ച സംഘാടന മിടുക്കാണെന്ന് ഇന്റർനാഷനൽ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷൻ (ഐ.ഡബ്ല്യു.എഫ്) പ്രസിഡന്റ് മുഹമ്മദ് ഹസൻ ജലൂദ്. ഈ വർഷാവസാനം നടക്കുന്ന ഖത്തർ കപ്പ് ചാമ്പ്യൻഷിപ്, ഒളിമ്പിക്സ് വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങളിലെ ഏഴു യോഗ്യതാ സെഷനുകളിൽ ഒന്നായി അംഗീകരിച്ചിട്ടുണ്ട്.
‘വർഷങ്ങളായി രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഖത്തർ ഏറെ മികവു കാഴ്ചവെക്കുന്നുണ്ട്. വെയ്റ്റ്ലിഫ്റ്റിങ് മത്സരങ്ങളുടെ സംഘാടനത്തിലും ഖത്തർ മുൻനിരയിലാണ്. എല്ലാറ്റിലുമുപരി, ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെ മികച്ച ലോകോത്തര ചാമ്പ്യൻഷിപ്പുകൾ വിജയകരമായി നടത്തിയതും കണക്കിലെടുത്താണ് ഒളിമ്പിക്സ് വേദിയായി ഖത്തറിന് അവസരം നൽകുന്നത്’ -ഖത്തർ വാർത്താ ഏജൻസിയോട് ജലൂദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.