ഫുട്ബാളിെൻറ ആഗോള അംബാസഡറായി ജാമിർ
text_fieldsദോഹ: കണ്ടതും അനുഭവിച്ചതുമെല്ലാം സ്വപ്നമോ അതോ യാഥാർഥ്യമോ എന്ന ഞെട്ടലിലാണ് മലപ്പുറം ആനക്കയം സ്വദേശി ജാമിർ. ഫിഫ അറബ് കപ്പ് പോരാട്ടങ്ങൾക്ക് ഖത്തറിൽ പന്തുരുളുന്നതിനിടെ കഴിഞ്ഞയാഴ്ചയിലെ അഞ്ചു ദിവസങ്ങളിൽ ലോകകപ്പിെൻറ മണ്ണിൽ വി.വി.ഐ.പിയായിരുന്നു ഈ മലയാളി. രണ്ടു വട്ടം ലോകകിരീടത്തിൽ മുത്തമിട്ട ബ്രസീൽ ഇതിഹാസം കഫുവിനും, ഇഷ്ടതാരങ്ങളായ സാമുവൽ ഏറ്റു, ടിം കാഹിൽ എന്നിവർക്കൊപ്പം ഡിന്നർ, ലോകകപ്പനായി ഖത്തർ നിർമിച്ച സ്റ്റേഡിയങ്ങളിൽ സന്ദർശനം, ഉദ്ഘാടന മത്സരം നടന്ന അൽബെയ്ത് സ്റ്റേഡിയത്തിൽ ഫാൻ ലീഡർ ഗ്രൂപ്പിെൻറ ഭാഗമായി കളികാണാൻ അവസരം, ഖത്തർ ചാനലുകളുമായി അഭിമുഖം, ഫിഫയുടെയും സുപ്രീം കമ്മിറ്റിയുടെയും ഉന്നതരുമായി കൂടിക്കാഴ്ച... ഏതൊരു ഫുട്ബാൾ പ്രേമിയും സ്വപ്നംകാണുന്ന അഞ്ചു ദിനങ്ങളായിരുന്നു കടന്നുപോയത്. ഖത്തർ ലോകകപ്പിെൻറ ആഗോള പ്രചാരണങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആവിഷ്കരിച്ച േഗ്ലാബൽ ഫാൻ ലീഡർ ഗ്രൂപ്പിെൻറ പ്രതിനിധിയായാണ് ജാമിർ ഖത്തറിലെത്തുന്നത്. ദുബൈയിൽ അക്കൗണ്ടൻറ് ആയി ജോലിചെയ്യുകയാണ് മഞ്ചേരി സ്വദേശിയായ ജാമിർ വലിയ മണ്ണിൽ. കുഞ്ഞുനാളിലേ നെഞ്ചേറ്റിയ ഫുട്ബാൾ ആവേശമാണ് സുപ്രീം കമ്മിറ്റി ഖത്തറിലെത്തിച്ച ഇൻറർനാഷനൽ ഫാൻ ഡെലിഗേഷനിലെ ഏക മലയാളിയായി മാറാനും തുണയായത്.
ഫാൻ ലീഡേഴ്സ്; ലോകകപ്പിെൻറ അംബാസഡർമാർ
ഖത്തർ ലോകകപ്പിെൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ലോകമെങ്ങുമുള്ള ഫാൻ ഗ്രൂപ്പുകളെ ഒരു കുടക്കീഴിലെത്തിക്കുന്നതിനായി ഫാൻ ലീഡർ നെറ്റ്വർക്ക് ആവിഷ്കരിക്കുന്നത്. മുൻ ലോകകപ്പുകളിലൊന്നുമില്ലാത്ത പുതുമയുള്ളൊരു പദ്ധതി ഫുട്ബാളിനുപിന്നാലെ ഉലകംചുറ്റുന്ന ആരാധകരും ഏറ്റെടുത്തു. മെക്സികോ, ബ്രസീൽ, അർജൻറീന, കാനഡ, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിെൻറ എല്ലാ കോണിലെയും സൂപ്പർഫാൻസായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അവരിലൂടെ ഖത്തർ ലോകകപ്പിെൻറ വാർത്തകളും വിശേഷങ്ങളും ലോകമെങ്ങും എത്തിക്കുക. സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി ഖത്തർ ലോകകപ്പിെൻറ പ്രചാരണത്തിന് നേതൃത്വം നൽകുക.
കഴിഞ്ഞ ജൂലൈയിലായിരുന്നു ഫാൻലീഡർ നെറ്റ്വർക് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിക്കുന്നത്. 1986 ലോകകപ്പ് മുതൽ എല്ലാ വേദികളിലുമെത്തുന്ന മെക്സികൻ സൂപ്പർ ഫാൻ ഹെക്ടർ കറാമെലോ മുതൽ മലയാളിയുടെ അഭിമാനമായ ജാമിർ വരെ ഫാൻ ലീഡർ നെറ്റ്വർക്കിൽ ഇടംപിടിച്ചു. 410ഓളം പേരാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ആരാധകകൂട്ടങ്ങളുടെ ശൃഖലയുടെ ഭാഗമായത്. അവരിൽ നിന്ന് രണ്ടാഴ്ച നീണ്ടു നിന്ന മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് അറബ് കപ്പിനായി 40പേരുടെ സംഘത്തെ തെരഞ്ഞെടുത്തത്. 29ഓളം രാജ്യങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ടവരിൽ മലയാളിയായ ജാമിറും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് രണ്ടുപേരും. ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, ഫ്രീസ്റ്റൈൽ ഫുട്ബാളേഴ്സ്, യൂടൂബേഴ്സ്, അക്കൗണ്ടൻറുമാർ, ബിസിനസ് നടത്തുന്നവർ അങ്ങനെ വിവിധ മേഖലയിലുള്ളവർ ഈ സംഘത്തിലുണ്ട്. അവരുടെ ഭാഗമായാണ് അറബ് കപ്പിെൻറ ആവേശങ്ങളും ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പും ലോകമെമ്പാടും എത്തിക്കാനായി ജാമിറും ഖത്തറിലെത്തിയത്. നവംബർ 28ന് ദോഹയിലെത്തിയ ശേഷം വിവിധ പരിപാടികളായിരുന്നു സംഘത്തിനായി സുപ്രീം കമ്മിറ്റി നേതൃത്വത്തിൽ ഒരുക്കിയത്. ഖത്തർ ലെഗസി പവലിയൻ സന്ദർശനം, ഖത്തറിെൻറ ഫുട്ബാൾ ചരിത്രം, ലോകകപ്പ് ഒരുക്കങ്ങൾ എന്നിവ പരിചയപ്പെടൽ, ഫിഫ മേധാവികളുമായുള്ള കൂടിക്കാഴ്ച, അൽബെയ്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം, വിവിധ സ്റ്റേഡിയങ്ങൾ, ഖത്തർ മ്യൂസിയം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലെ സന്ദർശനം എന്നിവയെല്ലാം ഒരുക്കിയാണ് ആഗോള ഫാൻ നെറ്റ്വർക്കിനെ വരവേറ്റത്. ഖത്തറിെൻറ പേരും പെരുമയും ഇനി ഇവരിലൂടെ ലോകമറിയും.
ഫുട്ബാളിനെലഹരിയാക്കിയ ജാമി
എവിടെ പന്തുരുളുേമ്പാഴും ആഘോഷമായി ജാമിയുണ്ടാവും. രണ്ടുവർഷമായി ആഗോള ഫുട്ബാൾ വേദികളിലെ നിത്യസാന്നിധ്യം. 2019ൽ യു.എ.ഇ വേദിയായ ഏഷ്യാകപ്പിെൻറ േപ്ലമേക്കേഴ്സിെൻറ ഭാഗമായാണ് തുടക്കം. 600ലേറെ പേർക്കായി നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജാമിർ കാര്യങ്ങൾ കൂടുതൽ ഗൗരവത്തിലെടുത്തു. ഫിഫാ ഫാൻ മൂവ്മെൻറ് അംഗമായി ഫിഫ ക്ലബ് വേൾഡ്കപ്പ്, ഫിഫ ദി ബെസ്റ്റ് പുരസ്കാര ചടങ്ങ് എന്നിവയിൽ പങ്കാളിത്തം. അതിെൻറ തുടർച്ചയാണ് ഖത്തർ ലോകകപ്പിെൻറ ഫാൻ ലീഡേഴ്സ് നെറ്റ്വർക്കിലെത്തുന്നതും, ആഗോള പ്രചാരകരാവുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.