ഖത്തറിലെ ജെ.ഇ.ഇ പരീക്ഷ സെൻറർ അനിശ്ചിതത്വം തുടരുന്നു
text_fieldsദോഹ: ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള ജെ.ഇ.ഇ (ജോയിൻറ് എൻട്രൻസ് എക്സാമി േനഷൻസ്) പരീക്ഷക്കുള്ള ഖത്തറിലെ കേന്ദ്രത്തെ ചൊല്ലി അനിശ്ചിതത്വം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) അടക്കമുള്ള ഇന്ത്യയിലെ മുൻനിര എൻജിനീയറിങ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷയാണ് ജെ.ഇ.ഇ. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വിദ്യാർഥികൾക്കയച്ച പ്രവിഷനൽ ഹാൾടിക്കറ്റിൽ ഖത്തറിലെ പരീക്ഷ സെൻറർ 'ഫാമിലി കമ്പ്യൂട്ടർ സെൻറർ' എന്ന സ്ഥാപനമാണ്.
എന്നാൽ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ച വിദ്യാർഥികളോടും രക്ഷിതാക്കളോടും തങ്ങൾക്ക് ഈ പരീക്ഷ നടത്താനുള്ള സൗകര്യങ്ങൾ ഇല്ലെന്ന കാര്യം നേരത്തേ അധികൃതരെ അറിയിച്ചിരുന്നുവെന്നാണ് ഫാമിലി കമ്പ്യൂട്ടർ സെൻറർ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച വിശദീകരണത്തിന് 'ഗൾഫ്മാധ്യമം' ഈ സ്ഥാപനത്തിലേക്ക് നിരവധി തവണ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല. ജെ.ഇ.ഇ (മെയിൻ) പരീക്ഷ സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലാണ് നടക്കുന്നത്.
ഇത്രയും പ്രധാനെപ്പട്ട ഒരു പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കാര്യം പരീക്ഷാ അധികൃതർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. മുൻവർഷങ്ങളിൽ ബിർള സ്കൂളിലായിരുന്നു ഈ പരീക്ഷ നടന്നിരുന്നത്. ഇത്തവണ എം.ഇ.എസ് സ്കൂൾ പരീക്ഷ നടത്താൻ തങ്ങൾ തയാറാണ് എന്ന് അറിയിച്ച് അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു.
എന്നാൽ ഇത്രയും പ്രധാനപ്പെട്ട പരീക്ഷ നടത്താൻതക്ക സൗകര്യമില്ലാത്ത സ്ഥാപനത്തിലാണ് ഇത്തവണ പരീക്ഷാസെൻറർ അനുവദിച്ചിരിക്കുന്നത് എന്നും രക്ഷിതാക്കൾ പറയുന്നു.ഒരു സ്ഥാപനം അപേക്ഷിക്കാതെയോ അറിയാതെയോ എങ്ങെനയാണ് അവിടെ പരീക്ഷ സെൻറർ അനുവദിക്കുന്നത് എന്ന ചോദ്യവും ഉയരുകയാണ്.
ജെ.ഇ.ഇ പരീക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും കുട്ടികളും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചുവരുകയാണെന്നാണ് എംബസി അധികൃതരും പറയുന്നത്.മാസങ്ങൾ നീണ്ട പരിശീലനങ്ങൾെക്കാടുവിലാണ് വിദ്യാർഥികൾ ജെ.ഇ.ഇ പരീക്ഷയെഴുതാൻ തയാറെടുത്തിരിക്കുന്നത്.
അവസാന നിമിഷം പരീക്ഷ സെൻററിെന ചൊല്ലിയുള്ള അനിശ്ചിതത്വം കുട്ടികളെ മാനസികമായി ബാധിക്കുന്ന സ്ഥിതിയിലായിട്ടുണ്ട്. വേറെ പരീക്ഷ സെൻറർ തയാറാക്കുന്നതിനുവേണ്ടി ഇന്ത്യൻ കൾചറൽ സെൻററുമായും രക്ഷിതാക്കൾ ബന്ധെപ്പട്ടിരുന്നു.എന്നാൽ ഇന്ത്യൻ എംബസിക്ക് ഔദ്യോഗികമായി ഈ കമ്പ്യൂട്ടർ സെൻററിൽ നിന്ന് വിവരമൊന്നും കിട്ടിയിട്ടില്ല എന്നാണ് അറിയുന്നത്. ഐ.ഐ.ടി, എൻ.ഐ.ടികളിലേക്കുള്ള പ്രവേശനത്തിനു വേണ്ടിയുള്ള ഏറ്റവും വലിയ പരീക്ഷയെ പോലും നിസ്സാരമായാണ് അധികൃതർ കാണുന്നതെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.