ജഴ്സി, ട്രോഫി പ്രകാശനം നിർവഹിച്ചു
text_fieldsതലശ്ശേരി വെൽഫെയർ അസോസിയേഷൻ സ്പോർട്സ് ഫിയസ്റ്റ ചാമ്പ്യൻസ് ട്രോഫികളുമായി ടീം പ്രതിനിധികളും സംഘാടകരും
ദോഹ: തലശ്ശേരി വെൽഫെയർ അസോസിയേഷൻ സ്പോർട്സ് ഫിയസ്റ്റ ജേഴ്സി ലോഞ്ചിങ്ങും ട്രോഫി പ്രകാശനവും നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളും വിവിധ ടീം അംഗങ്ങളും സ്പോൺസർമാരും പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് സഫർ അഹമ്മദിന്റെ അധ്യക്ഷത വഹിച്ചു.
നവംബർ 17നും 24നുമായി ഗറാഫയിലുള്ള പെർലിങ് സീസൺ ഇന്റർനാഷനൽ സ്കൂളിലാണ് മത്സരങ്ങൾ. ആറ് ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ജേഴ്സി വിവിധ ക്യാപ്റ്റൻമാർക്ക് നൽകി പുറത്തിറക്കി. ഷൗക്കത്ത് ഹുസൈൻ, സിറാജ് ബാബു ചീരായി, ആദിൽ അൻവർ, മുഹമ്മദ് റാഫി, ളിറാർ പറമ്പത്ത്, സഫീർ, ആർ.എം. ലത്തീഫ്, ഫൈസൽ മൂസ, അബ്ദുൽ നാസർ, അഫ്സാഹ്, സഫർ അഹമ്മദ്, അഫ്ലാഹ് ചീരായി എന്നിവർ പങ്കെടുത്തു. ജോ. സെക്രട്ടറി അറഫാത്ത് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.