Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘ഖ​ത്ത​ർ റ​ണ്ണി’​ന് നി​റ​പ്പ​കി​ട്ടേ​കാ​ൻ ജ​ഴ്സി​യൊ​രു​ങ്ങി
cancel
camera_alt

അ​ൽ​സ​മാ​ൻ എ​ക്സ്ചേ​ഞ്ച് റി​യാ​മ​ണി ‘ഖ​ത്ത​ർ റ​ൺ’ നാ​ലാം​പ​തി​പ്പി​ന്റെ ജ​ഴ്സി ​പ്ര​കാ​ശ​നം

ഒ​ലി​വ് സു​നോ റേ​ഡി​യോ നെ​റ്റ് വ​ർ​ക്ക് സ്റ്റു​​ഡി​യോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ.​ജെ. അ​പ്പു​ണ്ണി നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​ർ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന അ​ൽ​സ​മാ​ൻ എ​ക്സ്ചേ​ഞ്ച് റി​യാ​മ​ണി ‘ഖ​ത്ത​ർ റ​ൺ’ നാ​ലാം പ​തി​പ്പി​ന്റെ ജ​ഴ്സി ​പ്ര​കാ​ശ​നം ന​ട​ന്നു. പ​രി​പാ​ടി​യു​ടെ റേ​ഡി​യോ പാ​ർ​ട്ണ​ർ​മാ​രാ​യ ഒ​ലി​വ് സു​നോ റേ​ഡി​യോ നെ​റ്റ് വ​ർ​ക്ക് സ്റ്റു​​ഡി​യോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ.​ജെ. അ​പ്പു​ണ്ണി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ ടി.​എ​സ്. സാ​ജി​ദ്, ആ​ർ.​​ജെ. അ​ഷ്ട​മി, ഒ​ലി​വ് റേ​ഡി​യോ നെ​റ്റ്‍വ​ർ​ക്ക് മാ​ർ​ക്ക​റ്റി​ങ് മേ​ധാ​വി മു​ഹ​മ്മ​ദ് ബ​ഷാ​യി​ർ, പി.​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഒ.​ടി. സ​ക്കീ​ർ, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ജാ​ബി​ർ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫെ​ബ്രു​വ​രി 24നാ​ണ് ഖ​ത്ത​റി​ലെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ദീ​ർ​ഘ-​ഹ്ര​സ്വ​ദൂ​ര മ​ത്സ​ര​​വേ​ദി​ക​ളി​ലൊ​ന്നാ​യി മാ​റി​യ ഖ​ത്ത​ർ റ​ണ്ണി​ന്റെ നാ​ലാം പ​തി​പ്പി​ന് വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. അ​ൽ​ബി​ദ പാ​ർ​ക്കി​ലാ​ണ് ‘ഖ​ത്ത​ർ റ​ൺ’ അ​ര​ങ്ങൊ​രു​ങ്ങു​ക. 24ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30നാ​ണ് അ​തി​വി​ശി​ഷ്ട പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്ക് വി​സി​ൽ മു​ഴ​ങ്ങു​ന്ന​ത്.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യി​ലേ​ക്ക് ആ​ളു​ക​ളെ വ​ഴി​ന​ട​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി അ​ര​​ങ്ങേ​റു​ന്ന ഖ​ത്ത​ർ റ​ണ്ണി​ൽ ഇ​ക്കു​റി 60ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 700ലേ​റെ താ​ര​ങ്ങ​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. ഇ​ന്ത്യ, ഖ​ത്ത​ർ, ബ്രി​ട്ട​ൻ, അ​മേ​രി​ക്ക, യു​ക്രെ​യ്ൻ, ന്യൂ​സി​ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ്, തു​നീ​ഷ്യ, ജ​ർ​മ​നി, റ​ഷ്യ, പാ​കി​സ്താ​ൻ, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഓ​ട്ട​ക്കാ​ർ ഖ​ത്ത​ർ റ​ണ്ണി​ൽ പ​ങ്കാ​ളി​ക​ളാ​കും.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി മാ​സ്റ്റേ​ഴ്സ്, ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. 10 കി.​മീ., അ​ഞ്ച് കി.​മീ., മൂ​ന്ന് കി.​മീ. ദൂ​ര വി​ഭാ​ഗ​ങ്ങ​ളി​ൽ 16 കാ​റ്റ​ഗ​റി​ക​ളി​ലാ​യി മ​ത്സ​രം ന​ട​ക്കും. 10 കി.​മീ., അ​ഞ്ച് കി.​മീ. ഇ​ന​ങ്ങ​ളി​ൽ ഓ​പ​ൺ, മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വ​നി​ത​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും മ​ത്സ​ര​മു​ണ്ട്. മൂ​ന്ന് കി.​മീ. ഇ​ന​ത്തി​ൽ ഓ​പ​ൺ, മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വ​നി​ത​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പു​റ​​മെ, ജൂ​നി​യേ​ഴ്സി​നും മ​ത്സ​ര​മു​ണ്ടാ​കും.

ജൂ​നി​യേ​ഴ്സി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി സെ​ക്ക​ൻ​ഡ​റി, പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. മി​നി കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ ഏ​ഴു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും.

കു​ട്ടി​ക​ളു​ടെ പ്രൈ​മ​റി-​സെ​ക്ക​ൻ​ഡ​റി പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. 40നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​സ്റ്റേ​ഴ്സി​ൽ മ​ത്സ​രി​ക്കാം. 17 മു​ത​ൽ മു​ക​ളി​ൽ പ്രാ​യ​ക്കാ​ർ​ക്ക് ഓ​പ​ൺ വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം. ജൂ​നി​യ​ർ സെ​ക്ഷ​നി​ൽ ഏ​ഴു​മു​ത​ൽ 10 വ​രെ പ്രാ​യ​മു​ള്ള​വ​ർ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലും 11 മു​ത​ൽ 16 വ​രെ പ്രാ​യ​ക്കാ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കും. ഫി​നി​ഷ് ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം ആ​ക​ർ​ഷ​ക​മാ​യ മെ​ഡ​ൽ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഇ​ല​ക്ട്രോ​ണി​ക് ബി​ബു​ക​ൾ വ​ഴി​യാ​ണ് സ​മ​യ​വും വേ​ഗ​വു​മ​ട​ക്കം റ​ണ്ണ​ർ​മാ​രു​ടെ പ്ര​ക​ട​നം അ​ട​യാ​ള​​പ്പെ​ടു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar runjersy
News Summary - Jersey ready for Qatar Run
Next Story