Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ തു​റ​മു​ഖ​ത്ത്...

ദോ​ഹ തു​റ​മു​ഖ​ത്ത് ജെ​റ്റ് സ്‌​കീ ജം​പ്

text_fields
bookmark_border
Jet Jump Competition
cancel
camera_alt

ജെ​റ്റ് സ്‌​കീ ജം​പ് മത്സരം

ദോ​ഹ: ജെ​റ്റ് സ്‌​കീ ജം​പ് മ​ത്സ​ര​ത്തി​ന്റെ പ്ര​ഥ​മ പ​തി​പ്പി​ന് പ​ഴ​യ ദോ​ഹ തു​റ​മു​ഖം വേ​ദി​യാ​കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ ആ​റ് വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം ശ​നി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ദോ​ഹ തു​റ​മു​ഖ​ത്തി​ന്റെ ക​ട​ൽ​തീ​ര​ത്തു​ള്ള തു​റ​മു​ഖ ത​ടാ​ക​ത്തി​ലാ​ണ് മ​ത്സ​രം.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ക​ണ്ടെ​യ്‌​ന​ർ യാ​ർ​ഡി​ൽ രാ​വി​ലെ 10 മു​ത​ൽ 4 വ​രെ ന​ട​ക്കും. വ്യാ​ഴാ​ഴ്ച ര​ജി​സ്‌​ട്രേ​ഷ​ൻ അ​വ​സാ​നി​ക്കും. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​സ്റ്റ് ആ​ൻ​ഡ് ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ഉ​യ​ർ​ന്ന സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ക​യെ​ന്ന് പ​ഴ​യ ദോ​ഹ തു​റ​മു​ഖം അ​റി​യി​ച്ചു.

മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഹെ​ൽ​മ​റ്റ​ട​ക്ക​മു​ള്ള സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ധ​രി​ച്ചി​രി​ക്ക​ണം. വ​രും കാ​ല​യ​ള​വി​ൽ പ​ഴ​യ ദോ​ഹ തു​റ​മു​ഖം വേ​ദി​യാ​കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ഥ​മ ജെ​റ്റ് സ്‌​കീ ജം​പ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarDoha PortJet Ski Jump
News Summary - Jet Ski Jump at Doha Port
Next Story