രാജ്യാന്തര പുരസ്കാര തിളക്കത്തിൽ ജെ.കെ. മേനോന്‍
text_fieldsദോഹ: ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കൊപ്പം രാജ്യാന പുരസ്കാരം നേടി മലയാളികൾക്കും ഇന്ത്യക്കും അഭിമാനമായി ജെ.കെ. മേനോന്‍. നോര്‍ക്ക ഡയറക്ടറും എ.ബി.എൻ കോർപറേഷന്‍ ചെയർമാനുമായ ജെ.കെ. മേനോനെ യു.കെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു. യു.കെ ഹൗസ് ഓഫ് കോമൺസ് ഡെപ്യൂട്ടി സ്പീക്കർ സർ റോജർ ഗെയ്ൽ ജെ.കെ. മേനോന് പുരസ്‌കാരം സമ്മാനിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്യുകയും സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത മികച്ച വ്യക്തികളെയാണ് യു.കെ ഹൗസ് ഓഫ് കോമണ്‍സ് ആദരിച്ചത്.
അന്താരാഷ്‌ട്ര ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും വിവിധ രാജ്യങ്ങളിലായി തുടരുന്ന സേവനങ്ങളും പരിഗണിച്ച് ജെ.കെ. മേനോന് ‘ഇന്‍റര്‍നാഷനല്‍ ബിസിനസ്മാൻ ഓഫ് ദി ഇയർ’ പുരസ്കാരമാണ് സമ്മാനിച്ചത്. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളെയും യു.കെ ഹൗസ് ഓഫ് കോമൺസിൽ ആദരിച്ചു. യു.കെ ആസ്ഥാനമായുള്ള ഇ.പി.ജിയാണ് പൊളിറ്റിക്കല്‍ പബ്ലിക് സേവനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര പുരസ്കാര നിർണയവും സമർപ്പണ ചടങ്ങും സംഘടിപ്പിച്ചത്.
കേരളത്തില്‍നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയാണ് ഖത്തര്‍ ആസ്ഥാനമായ എ.ബി.എന്‍ കോർപറേഷന്‍റെ ചെയര്‍മാനായ ജെ.കെ. മേനോന്‍. ഖത്തര്‍, കുവൈത്ത്, സൗദി, യു.എ.ഇ, സുഡാന്‍, യു.കെ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിരവധി ബിസിനസുകള്‍ ഇദ്ദേഹത്തിനുണ്ട്. പ്രവാസ ലോകത്ത് ഇന്ത്യക്കാരുടെ സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്നതുകൂടി പരിഗണിച്ചാണ് പുരസ്കാര നിർണയ സമിതി മേനോനെ അവാർഡിന് തെരഞ്ഞെടുത്തത്. ഇറാഖില്‍ നിന്നുള്ള നടനും ഗായകനുമായ ഹുസാം അൽ റസാമിനെ അന്താരാഷ്ട്ര കലാപ്രതിഭ അവാർഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു.
ബ്രിട്ടീഷ് പാർലമെന്‍റിലെ കൗണ്‍സില്‍ പ്രസിഡന്‍റ് പെന്നി മോര്‍ഡന്‍റിനും യു.കെ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവ് സര്‍ കിയര്‍ സ്റ്റാമറിനും പാര്‍ലമെന്‍റ് ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി ചടങ്ങില്‍ ആദരിച്ചു. യു.കെ പാര്‍ലമെന്‍റിലെ ഏറ്റവും മികച്ച ഷാഡോ മിനിസ്റ്റര്‍ക്കുള്ള പുരസ്കാരം ലൂയിസ് ഹൈയ് നേടി. ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലായിരുന്നു പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.